പൊലീസ് സാന്നിധ്യവും സിസിടിവി ക്യാമറ ശൃംഖലയും ഗുണകരമായി; മുംബൈയിലെ കുറ്റകൃത്യങ്ങളിൽ 35 ശതമാനം കുറവ്

2022-ൽ 70,367-ൽ കുറ്റകൃത്യങ്ങൾ നടന്നപ്പോൾ 2023-ൽ അത് 45,869-ആയി കുറഞ്ഞു
mumbai police
mumbai police

മുംബൈ : 2023-ൽ നഗരത്തിലെ കുറ്റകൃത്യങ്ങൾ 35 ശതമാനം കുറവുണ്ടായതായി മുംബൈ പൊലീസ് റിപ്പോർട്ട്. 2022-ൽ 70,367-ൽ കുറ്റകൃത്യങ്ങൾ നടന്നപ്പോൾ 2023-ൽ അത് 45,869-ആയി കുറഞ്ഞുവെന്ന് മുംബൈ പോലീസ് പുറത്തുവിട്ട ഏറ്റവും പുതിയ ക്രൈം റിപ്പോർട്ടിൽ പറയുന്നു.

മെട്രൊ വാർത്തയുടെ മൊബൈൽ ആപ് ഇൻസ്റ്റാൾ ചെയ്യാൻ ക്ലിക്ക് ചെയ്യൂ

നഗരത്തിലുള്ള പൊലീസ് സാന്നിധ്യവും സിസിടിവി ക്യാമറ ശൃംഖലയും കുറ്റകൃത്യങ്ങൾ കുറയാൻ സഹായകമായി. എന്നാൽ മോഷണങ്ങൾ പകുതിയിലധികം കുറഞ്ഞപ്പോൾ സൈബർ കുറ്റകൃത്യങ്ങൾ 55 ശതമാനം വർധിച്ചു. ഇതിനെതിരെ വേണ്ട നടപടികൾ കൈക്കൊള്ളുമെന്നും അധികൃതർ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com