മലനാട് എഡ്യുക്കേഷണല്‍ വെല്‍ഫയര്‍ അസോസിയേഷൻ ഓണാഘോഷം വ്യാഴാഴ്ച

ഗതാഗതമന്ത്രി പ്രതാപ് സര്‍നായിക്ക് മുഖ്യാതിഥി
Malanad Educational Welfare Association's Onam celebrations today

മലനാട് എഡ്യുക്കേഷണല്‍ വെല്‍ഫയര്‍ അസോസിയേഷൻ ഓണാഘോഷം വ്യാഴാഴ്ച

Updated on

താനെ: താനെയില്‍ മലയാളികള്‍ നേതൃത്വം നല്‍കുന്ന മലനാട് എഡ്യുക്കേഷണല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍റെ ആഭിമുഖ്യത്തിലുള്ള വിദ്യാനികേതന്‍ ഇംഗ്ലീഷ് സ്‌കൂളിന്‍റെ ഓണാഘോഷം സെപ്റ്റംബര്‍ 4 ന് വിവിധ പരിപാടികളോടെ ആഘോഷിക്കും. താനെ വാര്‍ത്തക്‌നഗറില്‍ ലക്ഷ്മി പാര്‍ക്കില്‍ സ്ഥിതിചെയ്യുന്ന വിദ്യാനികേതന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 10ന് ഓണഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും.

സ്‌കൂള്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന താനെ മുനിസിപ്പല്‍ കോര്‍പറേഷന്‍റെ സംരക്ഷണയിലുള്ള ബാല സ്‌നേഹലയത്തിലെ അനാഥ കുട്ടികള്‍ക്കൊപ്പമാണ് മേവ ഇപ്രാവശ്യം ഓണം ആഘോഷിക്കുന്നത്. മഹാരാഷ്ട്രാ ഗതാഗതവകുപ്പ് മന്ത്രി പ്രതാപ് സര്‍നായിക് മുഖ്യാഥിതിയും നഗരസഭ അംഗം ഹനുമന്ത് ജഗ്താലെ, സാമൂഹ്യ പ്രവര്‍ത്തകന്‍ ലയണ്‍ കുമാരന്‍ നായര്‍ എന്നിവര്‍ വിശിഷ്ടാതിഥിയുമായിരിക്കും.

ചെണ്ടമേളത്തിന്‍റെയും താലപ്പൊലിയുടെയും അകമ്പടിയോടെ മഹാബലിയെ വരവേല്‍ക്കും.പുലികളിയും മറ്റുകേരളീയ കലകളും വേദിയില്‍ അരങ്ങേറും. അത്തപ്പൂ മത്സരാര്‍ഥികള്‍ക്കും എസ് എസ് സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥ മാക്കിയവര്‍ക്കും സമ്മാനദാനങ്ങള്‍ നല്‍കും. തുടര്‍ന്ന് ഓണത്തിന്റെ മുഖ്യ ആകര്‍ഷണമായ ഓണസദ്യ യുമുണ്ടായിരിക്കുമെന്ന് ജനറല്‍ സെക്രട്ടറി ശ്രീകാന്ത് നായര്‍ അറിയിച്ചു. അഡ്വ പി.ആര്‍ രാജ്കുമാര്‍, ശ്രീകാന്ത് നായര്‍, എം.പി വര്‍ഗീസ്, സീനാ മനോജ്, അഡ്വ. രവീന്ദ്രന്‍ നായര്‍, അഡ്വ. എസ് ബാലന്‍,അഡ്വ. പ്രേമാ മേനോന്‍,കെ മുരളീധരന്‍, മണികണ്ഠന്‍ നായര്‍ ശര്‍മിള സ്റ്റീഫന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com