നോര്‍ക്ക പ്രവാസി മഹാസംഗമം സെപ്റ്റംബര്‍ 13ന്

നോര്‍ക്ക ഐഡി കാര്‍ഡ് വിതരണവും നടത്തും
NORKA Expatriate Grand Meet on September 13

നോര്‍ക്ക പ്രവാസി മഹാസംഗമം സെപ്റ്റംബര്‍ 13ന്

Updated on

താനെ: പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് കേള്‍ക്കാനും പരിഹരിക്കാനുമായി കേരള സര്‍ക്കാരിന്‍റെ പ്രവാസി ക്ഷേമ വകുപ്പായ നോര്‍ക്ക റൂട്ട്‌സിന്‍റെ ഉന്നതതല സംഘം ഡോംബിവലിയിലെത്തുന്നു. കേരളീയ സമാജം ഡോംബിവലിയുടെ സാമൂഹ്യക്ഷേമ വിഭാഗവും നോര്‍ക്ക റൂട്ട്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന നോര്‍ക്ക പ്രവാസി മഹാസംഗമം സെപ്റ്റംബര്‍ 13 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് താക്കുര്‍ളിയിലെ മോഡല്‍ കോളെജില്‍ വെച്ച് നടക്കും.

നോര്‍ക്ക റൂട്ട്‌സ് സിഇഒ രാജേഷ് മാധവന്‍, ജനറല്‍ മാനേജര്‍ പ്രകാശ് പി. ജോസഫ്, മഹാരാഷ്ട്ര ഉള്‍പ്പെടെ 17 സംസ്ഥാനങ്ങളുടെ ചുമതലയുള്ള ഡെവലപ്‌മെന്റ് ഓഫീസര്‍ അരുണ്‍ ആര്‍.ബി., അസി. സെക്ഷന്‍ ഓഫീസര്‍ അഖില്‍ കൃഷ്ണന്‍, നോര്‍ക്ക കെയര്‍ പ്ലസ് പ്രതിനിധി സന്തോഷ് കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രവാസികളുമായി സംവദിക്കുന്നത്.

ഓണക്കാലത്ത് നടത്തിയ പ്രവാസി രജിസ്‌ട്രേഷന്‍ ക്യാമ്പില്‍ അപേക്ഷ നല്‍കിയവര്‍ക്കുള്ള 3 വര്‍ഷത്തെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയോടു കൂടിയ ഔദ്യോഗിക നോര്‍ക്ക ഐഡി കാര്‍ഡ് വിതരണവും, നോര്‍ക്ക കെയര്‍ പ്ലസ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാനുള്ള അവസരവും ചടങ്ങില്‍ ഉണ്ടായിരിക്കും.

എല്ലാ പ്രവാസി മലയാളികളെയും ഹാര്‍ദവമായി സ്വാഗതം ചെയ്യുന്നതായി കേരളീയ സമാജം ചെയര്‍മാന്‍ വര്‍ഗീസ് ഡാനിയേല്‍, ജനറല്‍ സെക്രട്ടറി രാജശേഖരന്‍ നായര്‍ എന്നിവര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്: ബിജു രാജന്‍ 9029394349, പവിത്രന്‍ നായര്‍ 9004435656.

logo
Metro Vaartha
www.metrovaartha.com