ആധാര്‍ കാര്‍ഡ് ഹെല്‍പ്പ് ഡെസ്‌ക് ക്യാംപ്

ഫെബ്രുവരി 2 മുതല്‍ 4 വരെ
Aadhaar Card Help Desk CAP is being organized

ആധാര്‍ സേവനങ്ങള്‍ക്കായി ഹെല്‍പ് ഡെസ്‌ക്

Updated on

മുംബൈ: ഡോംബിവലി നായര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍, ആധാര്‍ കാര്‍ഡ് സംബന്ധിച്ച സേവനങ്ങള്‍ക്കായി ഹെല്‍പ്പ് ഡെസ്‌ക് ക്യാമ്പ് സംഘടിപ്പിക്കുന്നു. പുതിയ ആധാര്‍ കാര്‍ഡ് രജിസ്‌ട്രേഷന്‍, ബയോമെട്രിക് അപ്ഡേഷന്‍, വിവരങ്ങള്‍ പുതുക്കല്‍, തിരുത്തല്‍ എന്നിവയ്ക്കുള്ള സൗകര്യങ്ങള്‍ ക്യാമ്പില്‍ ലഭ്യമാകും.

ജാതി, മത, ഭാഷ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഈ ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്. ഡോംബിവലി ഈസ്റ്റിലെ രാജാജി പത്തില്‍ സ്ഥിതിചെയ്യുന്ന ചണഅ ഓഫീസില്‍, ഫെബ്രുവരി 2, 3, 4 (തിങ്കള്‍, ചൊവ്വ, ബുധന്‍) 2026 തീയതികളിലാണ് ക്യാമ്പ് നടക്കുക.

രാവിലെ 10.30 മുതല്‍ വൈകിട്ട് 4.00 വരെ സേവനം ലഭ്യമാകും. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. എന്ന് ചണഅ ജനറല്‍ സെക്രട്ടറി മധു ബാലകൃഷ്ണന്‍ അറിയിച്ചു. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും: കാന്ത നായര്‍ 98211 14149

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com