മന്ദിരസമിതി കല്‍വാ യൂണിറ്റ് വാര്‍ഷികം

ഷീജ മാത്യു മുഖ്യാതിഥിയാകും

Mandira Samiti Kalwa Unit Annual meeting

മന്ദിരസമിതി കല്‍വാ യൂണിറ്റ് വാര്‍ഷികം

Updated on

കല്‍വാ: ശ്രീനാരായണ മന്ദിരസമിതി കല്‍വാ-ദിവ- മുംബ്ര യൂണിറ്റിന്റെ വാര്‍ഷികാഘോഷവും കുടുംബ സംഗമവും മെയ് 3 നു ഞായറാഴ്ച നടക്കുമെന്ന് യൂണിറ്റ് സെക്രട്ടറി പ്രേമചന്ദ്രന്‍ അറിയിച്ചു.

കല്‍വാ വെസ്റ്റിലെ ഉമേഷ് ഗെയ്ക്കര്‍ ഹാളില്‍ വൈകീട്ട് 5 .30 നു നടക്കുന്ന ഗുരുപൂജയോടെ ആഘോഷപരിപാടികള്‍ ആരംഭിക്കും. 7 നു പൊതുസമ്മേളനം. സമിതി പ്രസിഡന്റ് എം. ഐ. ദാമോദരന്റെ അധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനത്തില്‍ ഷീജ മാത്യു മുഖ്യാതിഥിയായിരിക്കും.

സമിതി ജനറല്‍ സെക്രട്ടറി ഒ. കെ. പ്രസാദ്, സോണല്‍ സെക്രട്ടറി വി. വി. മുരളീധരന്‍, മറ്റു സമിതി ഭാരവാഹികള്‍, ഗുരുരത്‌നം മാസികയുടെ എഡിറ്റര്‍ എം. ജി. രാഘവന്‍, മഹിളാവിഭാഗം കേന്ദ്രകമ്മറ്റി കണ്‍വീനര്‍ സുമാപ്രകാശ്, സെക്രട്ടറി വിജയരഘുനാഥ് എന്നിവര്‍ പങ്കെടുക്കും. യൂണിറ്റ് സെക്രട്ടറി പ്രേമചന്ദ്രന്‍ സ്വാഗതവും വനിതാവിഭാഗം സോണല്‍ കണ്‍വീനര്‍ ഷീജ കുഞ്ഞുമോന്‍ നന്ദിയും പറയും. ഫോണ്‍: 9320088107

logo
Metro Vaartha
www.metrovaartha.com