കബഡി, ഗുണ്ടായിസം, രാഷ്‌ട്രീയം; അധോലോകത്തെ 'ഡാഡി' ജയിലിന് പുറത്ത്

പുറത്തിറങ്ങുന്നത് 18 വര്‍ഷത്തിന് ശേഷം
The dad who shook the Mumbai underworld has been released from prison.

അരുണ്‍ ഗാവ്ലി

Updated on

മുംബൈ: കബഡികളിയില്‍ നിന്ന് ഗുണ്ടായിസത്തിലേക്ക് അവിടെ നിന്ന് രാഷ്ട്രീയത്തിലേക്ക്.. അധോലോക കുറ്റവാളി അരുണ്‍ ഗാവ്ലി 18 വര്‍ഷത്തെ തടവിനുശേഷം പുറത്തിറങ്ങിയപ്പോൾ സ്വീകരിച്ചു. തുടര്‍ന്ന്, ഇയാള്‍ വിമാനമാര്‍ഗം മുംബൈയിലേക്കു പോയി. ഗാവ്ലി പുറത്തിറങ്ങുന്നതിന്‍റെ പശ്ചാത്തലത്തില്‍ ജയിലില്‍ കനത്തസുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമത്തിലെ (മകോക) വകുപ്പുകള്‍പ്രകാരമാണ് ഗാവ്ലിയുടെപേരില്‍ കേസെടുത്തത്.

ബുധനാഴ്ചയാണ് ഡാഡി നാഗ്പുര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. 2007-ലെ കൊലപാതകക്കേസില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്നാണിത്. ശിവസേനയുടെ മുന്‍നഗരസഭാംഗം കമലാക്കര്‍ ജംസന്ദേക്കറുടെ കൊലപാതകക്കേസിലാണ് ഇയാള്‍ ജീവപര്യന്തം തടവ് അനുഭവിച്ചുകൊണ്ടിരുന്നത്.

വിചാരണക്കോടതി ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ബൈക്കുള ദഗ്ഡി ചാളില്‍നിന്ന് മുംബൈ അധോലോകത്തെ നിയന്ത്രിച്ചിരുന്ന ഗാവ്ലി അഖിലഭാരതീയ സേനയുടെ സ്ഥാപകനാണ്. 2004 മുതല്‍ 2009 വരെ മുംബൈയിലെ ചിഞ്ച്പോക്ലി നിയമസഭാ മണ്ഡലത്തിലെ എംഎല്‍എയായിരുന്നു.

1970ന്‍റെ അവസാനവും 1980ന്‍റെ ആരംഭത്തിലുമാണ് ഡാഡി വരവറിയിക്കുന്നത്. ഗോരേഗാവില്‍ നിന്ന് മനോജ് കുല്‍ക്കര്‍ണിയെ പൊലീസുകാരുടെ വേഷത്തില്‍ നിന്ന് തട്ടിക്കൊണ്ടു പോകുകയും വധിക്കുകയും ചെയ്തതോടെയാണ് കുപ്രസിദ്ധിയാര്‍ജിച്ചത്. പിന്നീട് ശിവസേന എംഎല്‍സി രമേഷ് മോറെയുടെ കൊലപാതകത്തിന് പിന്നിലും ഗാവ്‌ലി സംഘമാണെന്ന് ആരോപണം ഉയര്‍ന്നു. എന്നാല്‍ ആ സമയത്ത് ഗാവ്‌ലി ജയിലിലായതിനാല്‍ തെളിയിക്കപ്പെട്ടില്ല.

പിന്നീട് ചില കേസുകളില്‍ അറസ്റ്റിലായെങ്കിലും തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചു. ദാവൂദ് ഇബ്രാഹിമിന്‍റെ കൂട്ടാളി സതീഷ് രാജെയായിരുന്നു. ബൈക്കുള പാലത്തിന് സമീപമായിരുന്നു കൊലപാതകം. പിന്നീട് രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ചു.മുംബൈയുടെ മണ്ണില്‍ നിന്ന് അധോലോക പ്രവര്‍ത്തനം നിയന്ത്രിച്ച ഗാവ്‌ലിക്കെതിരെ 40ല്‍ അധികം കേസുകളാണുണ്ടായത്. പലതിലും തെളിവുകള്‍ കണ്ടെത്താനോ കൃത്യമായി കേസ് അന്വേഷിക്കാനോ മുംബൈ പൊലീസ് തയാറായിരുന്നില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com