ട്രെക്കിംഗ് യാത്രയ്ക്കിടെ മുംബൈയിൽ 4 കോളെജ് വിദ്യാർഥികൾ റായ്ഗഡിൽ ഡാമിൽ മുങ്ങിമരിച്ചു

വിദ്യാർഥികൾ ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി യാത്ര സംഘടിപ്പിക്കുകയായിരുന്നു എന്നാണ് അറിവ്
4 college students drowned in raigad dam in mumbai during trekking
ട്രെക്കിംഗ് യാത്രയ്ക്കിടെ മുംബൈയിൽ 4 കോളെജ് വിദ്യാർഥികൾ റായ്ഗഡിൽ ഡാമിൽ മുങ്ങിമരിച്ചു

നവി മുംബൈ: മുംബൈ ബാന്ദ്രയിലെ റിസ്‌വീ കോളെജിലെ നാല് വിദ്യാർഥികൾ വെള്ളിയാഴ്ച ഉച്ചയ്ക്ക് മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ അണക്കെട്ടിനോട് ചേർന്നുള്ള വെള്ളച്ചാട്ടത്തിൽ മുങ്ങിമരിച്ചു.

മുംബൈയിൽ നിന്നുള്ള വിവിധ കോളേജുകളിൽ നിന്നുള്ള 37 വിദ്യാർഥികളുടെ സംഘമാണ് ഇവിടേക്ക് യാത്ര തിരിച്ചത്, ”ഖലാപൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ പൊലീസ് ഇൻസ്‌പെക്ടർ മിലിന്ദ് ഖോപ്‌ഡെ പറഞ്ഞു. 22 ആൺകുട്ടികളും 15 പെൺകുട്ടികളും അടങ്ങുന്ന 37 വിദ്യാർഥികൾ സോണ്ടൈവാഡിയിൽ സ്ഥിതി ചെയ്യുന്ന സോണ്ടായി കോട്ടയിലേക്ക് ട്രെക്കിംഗിന് പോയതാണ്" മിലിന്ദ് ഖോപ്‌ഡെ പറഞ്ഞു.

രാവിലെ 10 മണിയോടെ കോട്ടയിലേക്കുള്ള വഴിയിൽ കയറിയ സംഘം ഉച്ചയ്ക്ക് 1.30 ഓടെ സ്ഥലത്ത് നിന്ന് ഇറങ്ങി.തുടർന്ന് ഉച്ചയ്ക്ക് 2.30 ഓടെ സായ് സൻസ്ഥാൻ നിർമ്മിച്ച ധവാരി നദിയിലെ ജലസംഭരണിയിൽ മുങ്ങാൻ സംഘം തീരുമാനിച്ചു.

മുങ്ങിമരിച്ച വിദ്യാർഥികൾ റിസ്‌വി കോളെജ് വിദ്യാർഥികളാണെന്ന് തിരിച്ചറിഞ്ഞു. ഖാർ വെസ്റ്റിലെ ദണ്ഡപാഡയിൽ താമസിക്കുന്ന ഇഷാന്ത് ദിനേശ് യാദവ് (19), നലസോപാരയിൽ നിന്നുള്ള ഏകലവ്യ ഉമേഷ് സിംഗ് (18), വിരാറിൽ നിന്നുള്ള രണത്ത് മധു ബന്ദ (18), കൊളാബയിൽ നിന്നുള്ള ആകാശ് ധർമദാസ് മാനെ (26)എന്നീ വിദ്യാർത്ഥികളാണ് മരണപെട്ടത്.

വിദ്യാർഥികൾ ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി യാത്ര സംഘടിപ്പിക്കുകയായിരുന്നു എന്നാണ് അറിവ്.ഇതിന് മുമ്പും സംഘം സാഹസിക യാത്രകൾ നടത്തിയിട്ടുണ്ടെന്നാണ് വിവരം.”ഖലാപൂർ ഡിവിഷൻ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വിക്രം കദം പറഞ്ഞു.

Trending

No stories found.

Latest News

No stories found.