മുംബൈ അന്ധേരിയിൽ വന്‍ വാതക ചോർച്ച; 4 പേർക്ക് പരുക്ക്

4 injured in Massive gas leak in Mumbai Andheri
firefile
Updated on

മുംബൈ: മുംബൈയിലെ അന്ധേരിയിൽ വാതക ചോർച്ചയെ തുടർന്നുണ്ടായ തീപിടിത്തത്തിൽ 4 പേർക്ക് പരുക്ക്. അന്ധേരിയിലെ (വെസ്റ്റ്‌ ) ജുഹു പോസ്റ്റ് ഓഫീസിന് എതിർവശത്തുള്ള എ ബി റോഡിലെ ജുഹു ഓഷ്യാനസ് കെട്ടിടത്തിന് സമീപം ഗ്യാസ് പൈപ്പ് ലൈൻ ചോർച്ചയെ തുടർന്നാണ് തീപിടുത്തമുണ്ടായതെന്ന് മുൻസിപ്പൽ ഉദ്യോഗസ്ഥർ പറഞ്ഞു.

നർസിംഹ ഫഗില്ല (50), വസീർ ഹുസൈൻ (30), ശാന്തിലാൽ ചൗധരി (24), ആസിഫ് ഹുസൈൻ (30) എന്നിവർക്കാണ് പരിക്കേറ്റത്. നാലുപേർക്കും പൊള്ളലേറ്റു. ഇവരെ ഉടൻ കൂപ്പർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എംജിഎൽ ഗ്യാസ് പൈപ്പ്ലൈനിലെ ചോർച്ചയാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു. സമീപത്തെ 4 കടകൾ കത്തിനശിച്ചു. സംഭവം അറിഞ്ഞ ഉടനെ അഗ്നിശമന സേനയും ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) ഉദ്യോഗസ്ഥരും സംഭവ സ്ഥലത്ത് എത്തി. വന്‍ അപകടമാണ് ഒഴിവായത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com