ബെസ്റ്റ് ബസിടിച്ച് നാല് പേര്‍ മരിച്ചു; 9 പേര്‍ക്ക് പരുക്ക്

അപകടം തിങ്കളാഴ്ച രാത്രി 10ന്
Four killed, 9 injured in BEST bus accident

ബെസ്റ്റ് ബസിടിച്ച് നാല് പേര്‍ മരിച്ചു ;9 പേര്‍ക്ക് പരുക്ക്

Updated on

മുംബൈ: മുംബൈയിലെ ഭാണ്ഡൂപ്പ് റെയില്‍വേ സ്റ്റേഷനു സമീപം തിങ്കളാഴ്ച രാത്രി ബസിടിച്ച് 4 പേര്‍ മരിച്ചു. 9 പേര്‍ക്ക് പരുക്കേറ്റു. ബെസ്റ്റ് ബസ് പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് കാല്‍നടയാത്രക്കാരിലേക്ക് ഇടിച്ചുകയറിയതാണ് അപകടത്തിന് കാരണം.

കഴിഞ്ഞ ദിവസം രാത്രി 10.05ടെയാണ് അപകടം. അഗ്‌നിശമന സേന, പൊലീസ്, ബെസ്റ്റ് ജീവനക്കാര്‍, 108 ആംബുലന്‍സ് സര്‍വീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പരുക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com