മുംബൈ - പൂനെ എക്സ്പ്രസ് വേയിൽ എണ്ണ ടാങ്കറിനു തീപിടിച്ചു; 4 പേർ മരിച്ചു

മരിച്ച മൂന്നു പേർ അടുത്തുകൂടി ഇരുചക്രവാഹനത്തിൽ പോയവർ
മുംബൈ - പൂനെ എക്സ്പ്രസ് വേയിൽ എണ്ണ ടാങ്കറിനു തീപിടിച്ചു; 4 പേർ മരിച്ചു
Updated on

മുംബൈ: മുംബൈ - പൂനെ എക്സ്പ്രസ് വേയിൽ എണ്ണ ടാങ്കർ മറിഞ്ഞ് തീപിടിച്ചു. അപകടത്തിൽ നാലു പേർ മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റിട്ടുണ്ട്.

നിയന്ത്രണം വിട്ട ടാങ്കർ ഡിവൈഡറിൽ ഇടിച്ചു മറിയുക‍യായിരുന്നു. തുടർന്ന് പൂർണമായും കത്തിനശിച്ചു.

അപകടത്തെത്തുടർന്ന് എക്സ്പ്രസ് വേയുടെ ഇരുഭാഗത്തുനിന്നുമുള്ള ഗതാഗതം നിരോധിച്ചു. മരിച്ചവരിൽ ഒരാൾ ടാങ്കർ ലോറിയിലുണ്ടായിരുന്ന ആളാണ്. മറ്റു മൂന്നു പേർ അടുത്തുകൂടി ഇരുചക്രവാഹനത്തിൽ പോയവരും. പരുക്കേറ്റത് അതുവഴി സ്കൂട്ടറിൽ പോയ യുവതിക്കും അവരുടെ രണ്ടു കുട്ടികൾക്കുമാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com