കൊച്ചുമകള്‍ വിവാഹം കഴിക്കണമെന്ന് ആഗ്രഹിക്കുന്നില്ല: ജയ ബച്ചന്‍

വിവാഹം കലാഹരണപ്പെട്ട ഒരു സങ്കൽപ്പമാണ്
Jaya Bachchan doesn't want her granddaughter to get married

കൊച്ചുമകള്‍ വിവാഹം കഴിക്കണമെന്ന് ആഗ്രഹിക്കുന്നില്ലെന്ന് ജയാ ബച്ചന്‍

Updated on

വിവാഹം കാലഹരണപ്പെട്ട സങ്കല്‍പമാണെന്നും തന്‍റെ കൊച്ചുമകള്‍ നവ്യ നവേലി നന്ദ വിവാഹം കഴിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തക ബര്‍ഖാ ദത്തുമായി സംസാരിക്കുകയായിരുന്നു അവര്‍. തന്‍റെ തെരഞ്ഞെടുപ്പുകള്‍ പോലെത്തന്നെ കൊച്ചുമകളേയും ഇന്നത്തെ യുവതികളേയും അതേ തീരുമാനമെടുക്കാന്‍ പ്രോത്സാഹിപ്പിക്കുമോ എന്ന ചോദ്യത്തിന് ''നവ്യ വിവാഹം കഴിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല'' എന്ന മറുപടിയും കാരണവും വ്യക്തമാക്കിയത്.

''ഞാന്‍ ഇപ്പോള്‍ ഒരു മുത്തശിയാണ്. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ നവ്യക്ക് 28 വയസ് പൂര്‍ത്തിയാകും. കുട്ടികളെ എങ്ങനെ വളര്‍ത്തണമെന്ന് ഇന്നത്തെ അമ്മമാരെ ഉപദേശിക്കാന്‍ എനിക്ക് അറിയില്ല. കാര്യങ്ങള്‍ ഒരുപാട് മാറി. ഇന്നത്തെ കൊച്ചുകുട്ടികള്‍ വളരെ മിടുക്കന്മാരാണ്. അവര്‍ നിങ്ങളെ പല കാര്യങ്ങളിലും പിന്നിലാക്കും. ജയാ ബച്ചന്‍ കൂട്ടിച്ചേര്‍ത്തു. ഒരു ബന്ധത്തെ നിര്‍വചിക്കാന്‍ നിയമപരമായ അംഗീകാരം ഇനി ആവശ്യമില്ല.'' അവര്‍ കൂട്ടിച്ചേര്‍ത്തു.

അത് ഡല്‍ഹിയിലെ ലഡു പോലെയാണ്. കഴിച്ചാലും പ്രശ്നം, കഴിച്ചില്ലെങ്കിലും പ്രശ്നം. ജീവിതം ആസ്വദിക്കാനുള്ളതാണെന്നും അവര്‍ പറഞ്ഞു. സമാജ് വാദി പാര്‍ട്ടിയില്‍ നിന്നുള്ള എംപി കൂടിയായ ജയയുടെ വിവാഹത്തെക്കുറിച്ചുള്ള കമന്‍റ് വരുംദിവസങ്ങളിലും ചര്‍ച്ചയായേക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com