
മുംബൈ:ശ്രീ നാരായണ മന്ദിര സമതിയും, ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലും സംയുക്തമായി ക്യാൻസർ അവബോധ സെമിനാർ സംഘടിപ്പിക്കുന്നു. ഡിസംബർ 28 ന് രാവിലെ 10 മണി മുതൽ സമിതിയുടെ ചെമ്പൂർ വിദ്യഭ്യാസ സമുച്ചയത്തിൽ ആണ് സെമിനാർ നടക്കുക. ടാറ്റ മെമ്മോറിയൽ ആശുപത്രിയിലെ വിദഗ്ധ (Oncology Surgeons) ഡോക്ടറുമാരുടെ സംഘം വിവിധ തരം കാൻസറുകളെ പറ്റിയും, രോഗത്തിന്റെ ലക്ഷണങ്ങൾ,ചികിത്സ പ്രതിരോധം, എന്നിവയെക്കുറിച്ചും സംസാരിക്കും. കൂടാതെ ചോദ്യോത്തര വേളയിൽ ഡോക്ടർമാർ ചോദ്യങ്ങൾക്കു മറുപടി നൽകും.
ഗൈന - ഡോ. അമിതാ മഹേശ്വരി
ബ്രെസ്റ്റ് - ഡോ. അമർ ദേശ്പാണ്ഡെ
ഗ്യാസ്ട്രോഇന്‍റസ്റ്റൈനൽ- ഡോ. മനീഷ് ഭണ്ഡാരെ
പ്രോസ്റ്റേറ്റ്- ഡോ. ഗഗൻ പ്രകാശ്
പ്രിവന്‍റീവ് - ഡോ. ഗൗരവി മിശ്ര
ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്കാണ് സെമിനാറിൽ പങ്കെടുക്കാൻ അവസരം ഉണ്ടാകുക. രജിസ്റ്റർ ചെയ്യേണ്ട നമ്പർ 9326665797