വൈദ്യുതി വേലയില്‍ നിന്ന് ഷോക്കേറ്റ് 5 മരണം

കാട്ടുപന്നികളെയും ചത്ത നിലയില്‍ കണ്ടെത്തി.
5 die from shock while working on electricity

വൈദ്യുതി വേലയില്‍ നിന്ന് ഷോക്കേറ്റ് 5 മരണം

Updated on

മുംബൈ: വന്യമൃഗങ്ങളില്‍നിന്ന് വിള സംരക്ഷിക്കാന്‍ കൃഷിയിടത്തിന് ചുറ്റും സ്ഥാപിച്ചിരുന്ന വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് രണ്ട് ആണ്‍കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചു. വടക്കന്‍ മഹാരാഷ്ട്രയിലെ ജല്‍ഗാവിലാണ് സംഭവം. ഒന്നരവയുള്ള പെണ്‍കുട്ടി പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

രണ്ട് കാട്ടുപന്നികളെയും ചത്തനിലയില്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. എറണ്ടോളിലെ വര്‍ഖേഡി ഗ്രാമത്തില്‍ ചൊവ്വാഴ്ച രാത്രി വൈകിയാണ് സംഭവം. ബുധനാഴ്ച രാവിലെയാണ് ഇത് പുറംലോകമറിഞ്ഞത്. ഭാര്യയും ഭര്‍ത്താവും രണ്ട് ആണ്‍കുട്ടികളും ഒരു വയോധികയുമാണ് മരിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com