ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി; 5 പേർ അറസ്റ്റിൽ

ഇവരെ കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
5 people arrested for showing black flags to Devendra Fadnavis' convoy
devendra fadnavis
Updated on

മുംബൈ: ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ച കേസിൽ 5 പേർ അറസ്റ്റിൽ. ഷിർപൂരിലെ റാലി അവസാനിപ്പിച്ച് പ്രചാരണത്തിനായി ജൽഗാവിലേക്ക് പോകുന്നതിനിടെയാണ് ഫഡ്‌നാവിസിനെതിരെ പ്രതിഷേധക്കാർ റോഡിലിറങ്ങിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ബുധനാഴ്ച ഉച്ചയോടെ വടക്കൻ മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിലായിരുന്നു സംഭവം. ഇവരെ കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com