വിസ്താര വിമാനത്തിൽ പുകവലിച്ച തമിഴ്നാട് സ്വദേശി മുംബൈ വിമാനത്താവളത്തിൽ പിടിയിലായി

തമിഴ്‌നാട് കന്യാകുമാരി സ്വദേശിയായ ബാലകൃഷ്ണൻ രാജയനാണ് വിമാനത്തിന്റെ ശുചിമുറിയിൽ പുകവലിച്ചതെന്ന് പോലീസ് പറഞ്ഞു
51 year old man was arrested at the Mumbai airport for smoking on a Vistara flight| വിസ്താര വിമാനത്തിൽ പുകവലിച്ച തമിഴ്നാട് സ്വദേശി മുംബൈ വിമാനത്താവളത്തിൽ പിടിയിലായി
vistara
Updated on

മുംബൈ: മസ്‌കറ്റിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ വിസ്താര വിമാനത്തിന്റെ ശുചിമുറിയിൽ സിഗരറ്റ് വലിച്ചതിന് 51 കാരനായ യാത്രക്കാരനെ അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച വിസ്താരയുടെ യുകെ-234 വിമാനത്തിൽ മസ്‌കറ്റിൽ നിന്ന് മുംബൈയിലേക്ക് വരുന്നതിനിടെയാണ് ബാലകൃഷ്ണ രാജയൻ എന്ന യാത്രക്കാരൻ പുക വലിച്ചത്.

തമിഴ്‌നാട് കന്യാകുമാരി സ്വദേശിയായ ബാലകൃഷ്ണൻ രാജയനാണ് വിമാനത്തിന്റെ ശുചിമുറിയിൽ പുകവലിച്ചതെന്ന് പോലീസ് പറഞ്ഞു. സ്‌മോക്ക് ഡിറ്റക്ടറിന്റെ സഹായത്തോടെ പൈലറ്റ് ഇത് ശ്രദ്ധയിൽപ്പെടുകയും ഓൺബോർഡ് ക്യാബിൻ ക്രൂവിനെ അറിയിക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com