മധ്യറെയില്‍വേയിലും വെസ്റ്റേണ്‍ ലൈനിലും കൂടുതല്‍ എസി സര്‍വീസുകള്‍

മധ്യറെയില്‍വേയിലും വെസ്റ്റേണ്‍ ലൈനിലും കൂടുതല്‍ എസി സര്‍വീസുകള്‍
More AC services on Central Railway and Western Line

കൂടുതല്‍ എസി ട്രെയിനുകള്‍

Updated on

മുംബൈ: യാത്രക്കാരുടെ സൗകര്യം വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി മുംബൈ ലോക്കല്‍ ട്രെയിന്‍ പാതയില്‍ കൂടുതല്‍ എസി ട്രെയിനുകള്‍ സര്‍വീസുകള്‍ ആരംഭിച്ചു. മധ്യറെയില്‍വേയുടെ ഹാര്‍ബര്‍ ലൈനിലും പശ്ചിമറെയില്‍വേയില്‍ ചര്‍ച്ച് ഗേറ്റിനും വിരാറിനും ഇടയിലാണ് സര്‍വീസുകള്‍ ആരംഭിച്ചിരിക്കുന്നത്. ഹാര്‍ബര്‍ ലൈനില്‍ കൂടുതലായി 14 സര്‍വീസുകളും വെസ്റ്റേണ്‍ ലൈനില്‍ 12 സര്‍വീസുകളുമാണ് നടത്തുന്നത്.

പുതിയ കോച്ചുകള്‍ ഉള്‍പ്പെടുത്തുന്നതോടെ യാത്രക്കാര്‍ക്ക് കൂടുതല്‍ സുഖകരമായ യാത്രാനുഭവം ലഭിക്കുമെന്നാണ് റെയില്‍വേ അധികൃതര്‍ പ്രതീക്ഷിക്കുന്നത്. വേനല്‍ക്കാലത്ത് ചൂടില്‍ നിന്നും ചെറിയ ആശ്വാസവും ലഭിക്കും. നിലവിലുണ്ടായിരുന്ന നോണ്‍ എസി ട്രെയിനുകളില്‍ ഒന്ന് പിന്‍വലിച്ചാണ് കൂടുതല്‍ എസി സര്‍വീസുകള്‍ നടത്തുന്നത്.

logo
Metro Vaartha
www.metrovaartha.com