മറാഠി ഭാഷാ നിബന്ധന: ഓട്ടോ ഡ്രൈവര്‍മാര്‍ സമരത്തിന്

മുംബൈ നഗരത്തില്‍ പണിമുടക്കുക 5 ലക്ഷം ഓട്ടോ റിക്ഷ തൊഴിലാളികള്‍
Auto drivers to protest against making Marathi language mandatory

മറാഠി ഭാഷ നിര്‍ബന്ധമാക്കുന്നതിനെതിരെ ഓട്ടോ ഡ്രൈവര്‍മാര്‍ സമരത്തിന്

Updated on

മുംബൈ: മറാഠി ഭാഷ നിര്‍ബന്ധമായും പഠിച്ചിരിക്കണമെന്ന മഹാരാഷ്ട്ര സര്‍ക്കാർ ഉത്തരവിനെതിരേ മേയ് നാലു മുതല്‍ സംസ്ഥാനത്തുടനീളം 15 ലക്ഷം ഓട്ടോ റിക്ഷ ഡ്രൈവര്‍മാര്‍ പ്രതിഷേധിക്കും. മുംബൈ മെട്രോപൊളിറ്റന്‍ മേഖലയില്‍നിന്നുള്ള ഏകദേശം അഞ്ച് ലക്ഷം ഓട്ടോ ഡ്രൈവര്‍മാരും ഇതിൽ ഉൾപ്പെടുന്നു.

വിവിധ യൂണിയനുകളുടെ ആഭിമുഖ്യത്തിലാണ് പണിമുടക്ക്. മേയ് ഒന്നിനാണ് ഭാഷാ നിബന്ധന സംബന്ധിച്ച ഉത്തരവ് പ്രാബല്യത്തില്‍ വരുന്നത്.

28ന് ഗതാഗതമന്ത്രി പ്രതാപ് സര്‍നായിക്കുമായി കൂടിക്കാഴ്ച നടത്തുമെന്നും ഇതില്‍ തീരുമാനമായില്ലെങ്കില്‍ സമരവുമായി മുന്നോട്ട് പോകുമെന്നും വിവിധ യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com