സനാതന ധര്‍മത്തിന്‍റെ പ്രസക്തി ആഗോള തലത്തില്‍ വര്‍ധിക്കുന്നു: മോഹന്‍ജി

ഹിന്ദുമത സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സത്സംഗത്തില്‍ സംസാരിക്കുകയായിരുന്നു

Mohanji says the relevance of Sanatana Dharma is increasing globally

സനാതന ധര്‍മ്മത്തിന്റെ പ്രസക്തി ആഗോള തലത്തില്‍ വര്‍ധിക്കുകയാണെന്ന് മോഹന്‍ജി

Updated on

മുംബൈ : സനാതന ധര്‍മ്മത്തിന്റെ പ്രസക്തി ആഗോള തലത്തില്‍ വര്‍ദ്ധിച്ചുവരികയാണെന്ന് മോഹന്‍ജി പറഞ്ഞു. വസായ് സനാതന ധര്‍മ്മ സഭയുടെ എട്ടാമത് ഹിന്ദുമത സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സത്സംഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ പ്രബല ഹിന്ദു സംഘടനകളായ എന്‍ എസ് എസ്സിന്റേയും എസ് എന്‍ ഡി പിയുടേയും നേതാക്കളായ സുകുമാരന്‍ നായരേയും വെള്ളാപ്പള്ളി നടേശനേയും ചീത്തവിളിച്ചു കൊണ്ട് ലീഗു പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത് ഒരു സൂചനയാണ്. ഇതിനെതിരെ പ്രതികരിച്ച എസ് എന്‍ ഡി പി ശാഖ പ്രവര്‍ത്തകരെ മനസ്സുകൊണ്ട് അഭിനന്ദിക്കുന്നു. ഹിന്ദു സമൂഹം ജാതി ചിന്തകള്‍ വെടിഞ്ഞ് ഒറ്റക്കെട്ടാകേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ് 140 അംഗ കേരള നിയമ സഭയില്‍ 71 പേര്‍ ന്യൂനപക്ഷം എന്നു പറയപ്പെടുന്ന വിഭാഗത്തില്‍ നിന്ന് വന്നപ്പോള്‍ ഭൂരിപക്ഷ വിഭാഗത്തില്‍ നിന്ന് 69 പേരാണ് തെരഞ്ഞെടുക്കപ്പെട്ടത് ഈ നില തുടര്‍ന്നാല്‍ അധികം താമസിയാതെ കേരളത്തിലെ ഹിന്ദുക്കള്‍ക്ക് കാശ്മീരി പണ്ഡിറ്റുകളുടെ അവസ്ഥയുണ്ടാകും അഡ്വ:അനില്‍ വിളയില്‍ പറഞ്ഞു.

മഹാരാഷ്ട്രയില്‍ പ്രവര്‍ത്തിക്കുന്ന അയ്യപ്പ സമാജങ്ങള്‍ പോലുള ഹൈന്ദവ സംഘടനകള്‍ സത് സംഗങ്ങള്‍ പോലുള്ള അദ്ധ്യാത്മിക പരിപാടികള്‍ സംഘടിപ്പിച്ച് യുവതലമുറയെ സനാതന ധര്‍മ്മത്തോട് അടുപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തണം നമ്മുടെ തലമുറ എങ്ങനെയെങ്കിലും കഴിഞ്ഞു പോകും വരുന്ന തലമുറ കനത്ത ഭീഷണിയാണ് നേരിടേണ്ടി വരിക ഈ സാഹചര്യത്തില്‍ വരുന്ന തലമുറയില്‍ സനാതനധര്‍മ്മത്തെക്കുറിച്ച് അവബോധമുണ്ടാക്കുക എന്നത് അവര്‍ക്ക് ചെയ്തു കൊടുക്കാവുന്ന ഏറ്റവും നല്ല കാര്യമായിരിക്കും രക്ഷിതാക്കളും ഇക്കാര്യത്തില്‍ ഏറെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട് ചടങ്ങില്‍ സംസാരിച്ച സനാതന ധര്‍മ്മസഭ അദ്ധ്യക്ഷന്‍ കെ ബി ഉത്തംകുമാര്‍ പറഞ്ഞു.

മങ്കര സുകുമാരന്‍, ശബരിനാഥ്, നാരായണന്‍ നമ്പൂതിരി, പവനന്‍ കെ, വസായ് ഈസ്റ്റ് അയ്യപ്പ സമാജത്തിനുവേണ്ടി കൃഷ്ണകുമാര്‍ ഹിന്ദു ജാഗരണ്‍ സമിതിക്കുവേണ്ടി രമേശ് കാമത്ത് തുടങ്ങി വിവിധ ഹിന്ദു സംഘടന പ്രതിനിധികള്‍ മോഹന്‍ജിയെ ആദരിച്ചു. നായര്‍ വെല്‍ഫേര്‍ അസോസിയേഷന്‍ പ്രസിഡണ്ട് പ്രഭാ എസ് നായര്‍ എസ്എന്‍ഡിപി യോഗം വസായ് യൂണിറ്റ് പ്രസിഡന്‌റ് രമേശ് കാട്ടുങ്കല്‍ , വിശ്വകര്‍മ്മ സമാജം പ്രസിഡന്‌റ് വിനോദ് കുമാര്‍, വസായ് റോഡ് ഈസ്റ്റ് അയ്യപ്പ സമാജം പ്രസിഡന്‌റ് സന്തോഷ് നായര്‍, കേന്ദ്രീയ നായര്‍ സമാജം പ്രസിഡന്‌റ് ഹരികുമാര്‍ മേനോന്‍, സനാതന ധര്‍മ്മസഭ രക്ഷാധികാരി കെജികെ കുറുപ്പ്, നായര്‍ വെല്‍ഫേര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഒ.സി രാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

logo
Metro Vaartha
www.metrovaartha.com