നാലുനിലക്കെട്ടിടത്തിലെ സ്ലാബ് തകര്‍ന്ന് വീണ് 6 മരണം; മരിച്ചവരില്‍ രണ്ടുവയസുള്ള കുഞ്ഞും

സംഭവം ചൊവ്വാഴ്ച ഉച്ചയോടെ.

6 dead after slab collapses on four-story building; two-year-old child among dead

സ്ലാബ് തകര്‍ന്ന് വീണ് 6 മരണം

Updated on

മുംബൈ: കല്യാണ്‍ ഈസ്റ്റില്‍ നാലു നില കെട്ടിടത്തിന്‍റെ മുകളിലത്തെ നിലയിലെ സ്ലാബ് തകര്‍ന്നു വീണ് രണ്ട് വയസുള്ള കുഞ്ഞും നാല് സ്ത്രീകളും അടക്കം ആറ് പേര്‍ മരിച്ചു.

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരുക്കേറ്റു.ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. നമസ്വി ശ്രീകാന്ത് ഷെലാര്‍ (2), പ്രമീള കല്‍ചരണ്‍ സാഹു (56), സുനിത നീലാഞ്ചല്‍ സാഹു (38), സുശീല നാരായണ്‍ ഗുജാര്‍ (78), വെങ്കട്ട് ഭീമ ചവാന്‍ (42), സുജാത മനോജ് വാദി (38) എന്നിവരാണ് മരിച്ചത്.

പരുക്കേറ്റവരെ ചികിത്സയ്ക്കായി പ്രദേശത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

കല്യാണ്‍ ഡോംബിവ്ലി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (കെഡിഎംസി) ഫയര്‍ ഡിപ്പാര്‍ട്ട്മെന്‍റും ദുരന്തനിവാരണ സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com