
വ്യവസായിയുടെ 58 കോടി കവര്‍ന്ന സംഘത്തിലെ 6 പേര്‍ പിടിയില്‍
freepik.com
മുംബൈ: ഡിജിറ്റല്‍ അറസ്റ്റിന്‍റെ പേരില്‍ പണം തട്ടുന്ന തട്ടിപ്പു സംഘത്തിലെ ആറു പേരെ അറസ്റ്റ് ചെയ്ത് മുംബൈ പൊലീസ്. അന്തർ സംസ്ഥാന സൈബര്‍ തട്ടിപ്പുകാരുടെ സംഘത്തെയാണ് തകര്‍ത്തത്.
മുംബൈയിലെ ബിസിനസുകാരന്‍റെ 58 കോടി രൂപ തട്ടിയെടുത്തതുള്‍പ്പെടെ കേസുകളില്‍ ഇവര്‍ പങ്കാളികളാണ്. ഗുജറാത്തിലെ മെഹ്സാന, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ പിടി കൂടിയത്.
കംപോഡിയ, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിന് പിന്നിലുള്ളതെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.