ശ്രീനാരായണ മന്ദിരസമിതി 60ാം വാർഷിക പൊതുയോഗം നടത്തി

60th Annual General Meeting of Sree Narayana Mandira Samiti
ശ്രീനാരായണ മന്ദിരസമിതി 60-ാമത് വാർഷിക പൊതുയോഗം നടന്നു
Updated on

മുംബൈ: ശ്രീനാരാണയണ മന്ദിരസമിതിയുടെ അറുപതാമത്‌ വാർഷിക പൊതുയോഗം സമിതിയുടെ ചെമ്പൂർ കോംപ്ലക്സിൽ നടത്തി. പ്രസിഡന്‍റ് എം. ഐ. ദാമോദരൻ അധ്യക്ഷത വഹിച്ചു. ചെയർമാൻ എൻ. മോഹൻദാസ് സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി ഒ. കെ. പ്രസാദ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറാർ വി. വി. ചന്ദ്രൻ,അസിസ്റ്റന്‍റ് ട്രഷറാർ പി. പൃത്വിരാജ് എന്നിവർ ചേർന്ന് വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു.

കഴിഞ്ഞ ഏതാനും വർഷങ്ങളിലായി സമിതിക്കുണ്ടായിട്ടുള്ള വളർച്ച സമിതിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മുന്നേറ്റത്തെയാണ് സൂചിപ്പിക്കുന്നതെന്നും ചെമ്പൂർ വിദ്യാഭ്യാസ സമുച്ചയത്തിലെ വികസന പ്രവർത്തനങ്ങൾ, ഉൾവെ ഇന്‍റർനാഷണൽ സ്‌കൂളിന്‍റെ പ്രവർത്തനം , താരാപ്പൂർ സ്‌കൂൾ കെട്ടിടത്തിന്‍റെ നിർമാണ പുരോഗതി തുടങ്ങിയവയും ശ്രീനാരായണ ഗുരു വിദ്യാഭ്യാസ സമുച്ചയം ഒരു ഡീംഡ് യൂണിവേഴ്സിറ്റിയാക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതും ഇതിനുദാഹരണങ്ങളാണെന്നും ചെയർമാൻ എൻ. മോഹൻദാസ് പറഞ്ഞു.

വിദ്യാഭ്യാസ സാമൂഹിക- സാംസ്കാരിക രംഗങ്ങളിൽ സമിതി നടത്തിവരുന്ന പ്രവർത്തനങ്ങൾ വരും വർഷങ്ങളിൽ കൂടുതൽ വിപുലീകരിക്കുമെന്നും ശ്രീനാരായണ ദർശനം അതിന്‍റെ പൂർണമായ അന്തസത്ത ഉൾക്കൊണ്ടുകൊണ്ടുതന്നെ ആഗോളതലത്തിൽ പ്രചരിപ്പിക്കുവാൻ ശ്രീനാരായണ മന്ദിരസമിതി പ്രതിജ്ഞാബദ്ധമാണെന്നും സമിതി പ്രസിഡന്‍റ് എം. ഐ. ദാമോദരൻ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. പോവയ് ഐ. ഐ. ടി. യുടെ സഹകരണത്തോടെ ശ്രീനാരായണ ഗുരുവിനെ സംബന്ധിക്കുന്ന ചരിത്രരേഖകൾ വരും തലമുറയ്ക്കായി ഡിജിറ്റൽ രൂപത്തിലാക്കുന്ന ജോലിക്കു തുടക്കം കുറിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും ഇതിലേക്കാവശ്യമായ നിരവധി ചരിത്രരേഖകൾ സമാഹരിക്കാൻ സമിതിയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.

കലാ- സാംസ്കാരിക രംഗങ്ങളിലൂടെ ഗുരുദർശനം പ്രചരിപ്പിക്കുന്നതിന്‍റെ ഭാഗമായി ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ ഒരു കലാക്ഷേത്രം ആരംഭിക്കുന്നുണ്ടെന്നും അതിന്‍റെ ഉദ്ഘാടനം ഉടനെ ഉണ്ടാകുമെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു. അതുപോലെ തന്നെ സമിതിയുടെ മുഖപ്രസിദ്ധീകരണമായ ഗുരുരത്‌നം ത്രൈമാസികയുടെ മേന്മയും പ്രചാരവും വർധിപ്പിക്കുവാൻ ആവശ്യമായ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും ഇതിനു വേണ്ട സഹായ സഹകരണങ്ങൾ സമിതിയുമായി ബന്ധപ്പെട്ട എല്ലാവരും ഒത്തുചേർന്നു നൽകണമെന്നും അദ്ദേഹം അഭ്യർഥിച്ചു. സമിതിയ്ക്ക് ഇപ്പോഴുള്ള 41 യൂണിറ്റുകളുടെയും പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ സാമ്പത്തിക വർഷം മൂന്നു പുതിയ ഗുരുസെന്‍ററുകൾ കൂടി വാങ്ങുവാൻ കഴിഞ്ഞിട്ടുണ്ടെന്നും സമിതിയുടെ പ്രവർത്തനങ്ങൾ എത്തിച്ചേർന്നിട്ടില്ലാത്ത മേഖലകളിൽ കൂടുതൽ യൂണിറ്റുകൾ രൂപീകരിച്ചു പ്രവർത്തനം ഊര്ജിതപ്പെടുത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.

സമിതിയുടെ വികസന പന്ഥാവിലെ നാഴികക്കല്ലായിരുന്നു കടന്നു പോയ ഒരു വർഷക്കാലമെന്നു ജനറൽ സെക്രട്ടറി ഒ. കെ. പ്രസാദ് പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമിതിയുടെ ഇതുവരെയുള്ള സാമ്പത്തിക ബാധ്യതകൾ തീർത്ത് തികച്ചും സ്വതന്ത്രമായ പ്രവർത്തനത്തിലേക്ക് സമിതിയെ നയിക്കാൻ കഴിഞ്ഞതിന്‍റെ ചാരിതാർഥ്യത്തോടെയാണ് നാം ഈ വാർഷിക പൊതുയോഗത്തെ അഭിമുഖീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമിതിയുടെ ചരിത്രത്തിലാദ്യമായി എല്ലാ സാമ്പത്തിക ബാധ്യതകളും അടച്ചുതീർത്തു നല്ലൊരു തുക നീക്കിയിരുപ്പായി കാണിക്കാൻ കഴിഞ്ഞിട്ടുള്ള ഒരു ബാലൻസ് ഷീറ്റാണ് ഈ വാർഷിക പൊതുയോഗത്തിൽ അവതരിപ്പിക്കുന്നതെന്ന് കണക്ക് അവതരിപ്പിച്ചുകൊണ്ട് ട്രഷറാർ വി. വി. ചന്ദ്രൻ പറഞ്ഞു. വൈസ് ചെയർമാൻ എസ്. ചന്ദ്രബാബു നന്ദി പ്രകാശിപ്പിച്ചു.

സമിതി ഭാരവാഹികളായ അസിസ്റ്റന്‍റ് സെക്രട്ടറി വി. എൻ. അനിൽകുമാർ, അസിസ്റ്റന്‍റ് ട്രഷറർ പി. പൃഥ്വീരാജ്, സോണൽ സെക്രട്ടറിമാരായ വി. വി. മുരളീധരൻ, മായാ സഹജൻ, മോഹൻദാസ് കെ. , കെ. ഉണ്ണികൃഷ്ണൻ, പി. ഹരീന്ദ്രൻ, എൻ. എസ്. രാജൻ, പി. പി. കമലാനന്ദൻ എന്നിവരും പങ്കെടുത്തു. ഹരിലാൽ പൊട്ടത്ത്, കെ. നടരാജൻ, എം. കെ. സഹജൻ, എ. കെ. വേണുഗോപാൽ, കെ. എൻ. ജ്യോതീന്ദ്രൻ, വിജയൻ നാരായണൻ, എം. ടി. കെ. സുധാകരൻ, എം. എം. രാധാകൃഷ്ണൻ, ശ്രീരത്നൻ നാണു, സുമപ്രകാശ്, കെ. ഷണ്മുഖൻ, എം. എസ്‌. രാജു, ഡോക്ടർ ശ്യാമ വിശ്വംഭരൻ, ഒ . കെ. കേശവൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

Trending

No stories found.

Latest News

No stories found.