65 കോടിയുടെ അഴിമതി; നടൻ ദിനോ മോറിയ ഉൾപ്പെട്ട കേസിൽ കേരളത്തിലുൾപ്പെടെ ഇഡി റെയ്ഡ്

മലയാളം, തമിഴ് തെലുങ്ക് ചിത്രങ്ങളിലും വില്ലന്‍ വേഷത്തിലെത്തുന്ന നടനെ ഇഡി അറസ്റ്റ് ചെയ്‌തേക്കും
65 crores corruption; Raid at the residence of the villain in Mammootty's movie

ദിനോ മോറിയ

Updated on

മുംബൈ: മലയാളചിത്രങ്ങളിലുള്‍പ്പെടെ സജീവമായ നടന്‍ ദിനോ മോറിയ ഉള്‍പ്പെട്ട മുംബൈയിലെ മീഠി നദിയിലെ ചെളിനീക്കലുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ കേരളത്തിലുള്‍പ്പടെ 15 ഇടങ്ങളില്‍ ഇഡി റെയ്ഡ നടത്തി്. കൊച്ചിയിലെ മൂന്ന് സ്ഥാപനങ്ങളിലും തൃശ്ശൂരിലെ ഒരു സ്ഥാപനത്തിലുമാണ് വെള്ളിയാഴ്ച റെയ്ഡ് നടന്നത്.

ദിനോ മോറിയയുടെ മുംബൈയിലെ ബാന്ദ്രയിലെ വീട്ടിലും സഹോദരന്റെ വീട്ടിലുമായിരുന്നു പരിശോധന. ബിഎംസി ഉദ്യോഗസ്ഥര്‍, കരാറുകാര്‍ എന്നിവരുമായി ബന്ധപ്പെട്ടയിടങ്ങളിലും പരിശോധന നടന്നു. രാത്രിയോടെയാണ് റെയ്ഡ് അവസാനിപ്പിച്ച് സംഘം മടങ്ങിയത്.

കൊച്ചി ആസ്ഥാനാമയുള്ള മാറ്റ് പ്രോപ്പ് കമ്പനിയിലെ ഉദ്യോഗസ്ഥരും കേസില്‍ പ്രതിയാണ്. 65 കോടിയോളം രൂപയുടെ അഴിമതി നടന്നെന്ന്ാണ് പൊലീസ് കണ്ടെത്തല്‍ . ഇതില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും 13 പേരെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിയും കേസെടുത്തത്. വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും.

ദിലീപ് ചിത്രം ബാന്ദ്ര, ദുല്‍ഖര്‍ ചിത്രം സോളോ, മമ്മൂട്ടി ചിത്രമായ ഏജന്‍റ് എന്നീ സിനിമകളില്‍ വില്ലന്‍ വേഷം ചെയ്തിട്ടുള്ള ദിനോ മോറിയ മോഡലായാണ് അഭിനയരംഗത്ത് എത്തിയത്. പിന്നീട് ഹിന്ദി ചിത്രങ്ങള്‍ക്കൊപ്പം തെന്നിന്ത്യന്‍ സിനിമകളുടെയും ഭാഗമാകുകയായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com