

67 people suffer from sunstroke in Maharashtra
മുംബൈ: മഹാരാഷ്ട്രയില്‍ ചൂട് കൂടിയതോടെ സൂര്യാഘാത കേസുകള്‍ കൂടുന്നു. ചൊവ്വാഴ്ചമാത്രം 12 പേര്‍ക്ക് സൂര്യാഘാതമേറ്റു. ഇതോടെ ഏപ്രിലില്‍ മാത്രം സംസ്ഥാനത്ത് സൂര്യാഘാതമേറ്റവരുടെ എണ്ണം 67 ആയി. നന്ദുര്‍ബാര്‍ ജില്ലയില്‍മാത്രം 15 പേര്‍ക്ക് സൂര്യാഘാതമേറ്റു.
ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം നന്ദുര്‍ബാര്‍ കഴിഞ്ഞാല്‍ നാസിക് (7), ഗഡ്ചിരോളി (6) എന്നീ ജില്ലകളിലാണ് സൂര്യാഘാതമേറ്റവരുടെ എണ്ണം കൂടുതലുള്ളത്.
പര്‍ഭാനിയിലും രത്‌നഗിരിയിലും നാല് കേസുകള്‍ വീതം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മിക്ക ജില്ലകളിലും ഒന്നോ രണ്ടോ പേര്‍ക്ക് സൂര്യാഘാതമേറ്റിട്ടുണ്ട്. സംസ്ഥാനവ്യാപകമായി താപനില ഉയര്‍ന്ന് നില്‍ക്കുകയാണ്.