മന്ദിരസമിതി താനെ യൂണിറ്റിന്‍റെ നേതൃത്വത്തില്‍ വനിതാദിനാഘോഷം

ഷര്‍മിള പിംപില്‍ക്കര്‍ ഗായ്ക്ക്വാഡ് മുഖ്യാതിഥിയായിരിക്കും
Women's Day celebration under the leadership of Mandira Samiti Thane Unit

വനിതാദിനാഘോഷം

Updated on

നവിമുംബൈ: ശ്രീനാരായണ മന്ദിരസമിതി താനെ യൂണിറ്റില്‍ വനിതാവിഭാഗത്തിന്‍റെ നേതൃത്വത്തില്‍ മാര്‍ച്ച് 8 ന് വനിതാദിനം ആഘോഷിക്കുന്നു. താനെ മേയര്‍ ഷര്‍മിള പിംപില്‍ക്കര്‍ ഗായ്ക്ക്വാഡ് മുഖ്യാതിഥിയായിരിക്കും. കോര്‍പ്പറേറ്റര്‍ ഡോ. ദര്‍ശന യോഗേഷ് ജാന്‍ക്കര്‍, മുന്‍ കോര്‍പ്പറേറ്റര്‍ സംഗീത പാട്ടില്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ചടങ്ങില്‍ യൂണിറ്റിലെ വനിതാ കൗണ്‍സിലര്‍മാരെയും, മുതിര്‍ന്ന വനിതാ അംഗങ്ങളെയും ആദരിക്കും. ഉച്ച ഭക്ഷണത്തിനു ശേഷം വനിതാ അംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ അരങ്ങേറും.

logo
Metro Vaartha
www.metrovaartha.com