റണ്‍വേ തകര്‍ക്കും; ഭീഷണിയുമായി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന

തദ്ദേശീയര്‍ക്ക് ജോലി നല്‍കിയില്ലെങ്കില്‍ നവി മുംബൈ വിമാനത്താവളത്തിൽനിന്ന് വിമാനം പറക്കില്ലെന്നും മുന്നറിയിപ്പ്
Maharashtra Navnirman Sena threatens to demolish runway at Navi Mumbai airport

നവി മുംബൈ വിമാനത്താവളം.

Updated on

മുംബൈ :നവി മുംബൈയിലെ അന്താരാഷ്ട്ര വിമാനത്താവള പദ്ധതിയില്‍ മറാഠി സംസാരിക്കുന്നവര്‍ക്ക് ജോലി നല്‍കിയില്ലെങ്കില്‍ വിമാനത്താവളത്തിന്റെ റണ്‍വേ തകര്‍ക്കുമെന്ന് രാജ് താക്കറെ നേതൃത്വം നല്‍കുന്ന മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ ഭീഷണി.

മണ്ണിന്‍റെ മക്കള്‍വാദം മുന്നോട്ടുവച്ച്, ജോലി സംവരണം സംബന്ധിച്ച് സിറ്റി ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍റെ (സിഡ്കോ) നയത്തില്‍ വലിയ പോരായ്മകളുണ്ടെന്നും ഇവര്‍ ആരോപിച്ചു.

നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം (എന്‍എംഐഎ) അതിന്റെ നാല് ടെര്‍മിനലുകളിലായി ഏകദേശം ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍, ആദ്യ ടെര്‍മിനലിലേക്കുള്ള നിയമനങ്ങളില്‍ തന്നെ തദ്ദേശീയരെ പൂര്‍ണമായും അവഗണിക്കുകയാണ്- വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ച എംഎന്‍എസ് വക്താവ് ഗജാനന്‍ കാലെ പറഞ്ഞു.

സിഡ്കോയും വിമാനത്താവള ഭരണകൂടവും നിശ്ചയിച്ച 80% തദ്ദേശീയര്‍ക്ക് മുന്‍ഗണന നല്‍കുന്ന നയം നടപ്പിലാക്കാത്തത് വിവരാവകാശ നിയമപ്രകാരം വ്യക്തമായതായും അദ്ദേഹം പറഞ്ഞു.

മറാഠി യുവാക്കള്‍ക്ക് മുന്‍ഗണന നല്‍കാത്ത പക്ഷം എംഎന്‍എസ് വന്‍പ്രതിഷേധം നടത്തും. രാജ് താക്കറെയുടെ നിര്‍ദ്ദേശപ്രകാരം, അത്തരം സാഹചര്യത്തില്‍ ഒരു വിമാനവും നവി മുംബൈ വിമാനത്താവളത്തില്‍ നിന്ന് പറന്നുയരാന്‍ അനുവദിക്കല്ലെന്നും മുന്നറിയിപ്പുണ്ട്. അദാനി ഗ്രൂപ്പിനാണ് വിമാനത്താവളത്തിന്‍റെ നിര്‍മാണച്ചുമതലയും നടത്തിപ്പ് ചുമതലയും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com