മഹാരാഷ്ട്രയില്‍ നിന്ന് 7 പേര്‍ എതിരില്ലാതെ രാജ്യസഭയിലേക്ക്

ശരദ് പവാറിനെ പിന്തുണച്ച് ഉദ്ധവ് വിഭാഗം ശിവസേനയും
7 candidates from Maharashtra elected unopposed to Rajya Sabha

മഹാരാഷ്ട്രയില്‍ നിന്ന് 7 പേര്‍ എതിരില്ലാതെ രാജ്യസഭയിലേക്ക്

Updated on

മുംബൈ : മഹാരാഷ്ട്രയില്‍നിന്ന് ഏഴുപേര്‍ എതിരില്ലാതെ രാജ്യസഭയിലേക്ക തെരഞ്ഞെടുക്കപ്പെട്ടു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായിരുന്നു വ്യാഴാഴ്ച. വിനോദ് താവ്ഡെ, മായ ഇവ്നതെ, രാംറാവു വാദ്കുതെ (മൂന്നുപേരും ബിജെപി) ശരദ് പവാര്‍ (എന്‍സിപി. -ശരദ് പവാര്‍), അജിത് പവാറിന്റെ മകന്‍ പാര്‍ഥ് പവാര്‍ (എന്‍സിപി), കേന്ദ്ര സഹമന്ത്രി രാംദാസ് അഠാവ്ളെ (ആര്‍പിഐ), ജ്യോതി വാഗ്മരെ (ശിവസേന -ഷിന്‍ഡെ) എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.

അസുഖംകാരണം ശരദ് പവാറിന് പത്രിക സമര്‍പ്പിക്കാന്‍ നേരിട്ട് ഹാജരാകാന്‍ കഴിഞ്ഞില്ല. അപേക്ഷാ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ എത്തിയത് സുപ്രിയാ സുളെയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com