രോഹിത് ഷെട്ടിയുടെ വീടിന് നേരെ വെടിയുതിര്‍ത്ത കേസില്‍ 7 പേര്‍ കൂടി അറസ്റ്റില്‍

പിടിയിലായത് ഉത്തര്‍പ്രദേശ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്ന്
7 more people arrested in connection with shooting at Rohit Shetty's house

രോഹിത് ഷെട്ടി

Updated on

മുംബൈ: പ്രശസ്ത ബോളിവുഡ് സംവിധായകനായ രോഹിത് ഷെട്ടിയുടെ വീടിന് മുന്‍പില്‍ വെടിവെയ്പ്പ് നടത്തിയ സംഭവത്തില്‍ 7 പേരെ കൂടി മുംബൈ പൊലീസ് പിടി കൂടി. ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്ന് പിടികൂടിയ 25 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

വീടിന് നേരെ വെടിയുതിര്‍ത്ത ദീപക് ശര്‍മ ഉള്‍പ്പെടെയുള്ളവരെയാണ് പിടികൂടിയത്. ഫെബ്രുവരി ഒന്നിനാണ് ഷെട്ടിയുടെ വസതിക്ക് നേരെ വെടിവയ്പ്പ് നടന്നത്. സംഭവത്തില്‍ നേരത്തെ 5 പേര്‍ അറസ്റ്റിലായിരുന്നു.

logo
Metro Vaartha
www.metrovaartha.com