
കളളക്കടത്ത് സ്വര്‍ണം ഉരുക്കുന്ന കേന്ദ്രത്തില്‍ നിന്ന് 7 പേര്‍ അറസ്റ്റില്‍
മുംബൈ: കള്ളക്കടത്ത് സ്വര്‍ണം ഉരുക്കുന്ന മുംബൈയിലെ കേന്ദ്രം ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്‍റലിജന്‍സ് (ഡിആര്‍ഐ) കണ്ടെത്തി. ഏഴുപേരെ അറസ്റ്റുചെയ്തു. ദക്ഷിണ മുംബൈയിലെ മസ്ജിദ് ബന്ദര്‍ പ്രദേശത്താണ് കേന്ദ്രം. 8.93 കോടിരൂപ വിലമതിക്കുന്ന സ്വര്‍ണവും പിടിച്ചെടുത്തു.
ദുബായില്‍നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവന്ന കള്ളക്കടത്ത് സ്വര്‍ണം ഉരുക്കി മറ്റൊരു രൂപത്തിലാക്കി വില്‍ക്കുകയായിരുന്നു ഇവരുടെ പതിവ്. ഡിആര്‍ഐ സംഘം ആദ്യം രണ്ടുപേരെ പിടികൂടി.
ബാര്‍ രൂപത്തിലുള്ള 8.74 കിലോഗ്രാം സ്വര്‍ണം ഇവരില്‍നിന്ന് കണ്ടെടുത്തു. ഇവരില്‍ നിന്നാണ് സംഘത്തിലെ മറ്റുള്ളവരെപ്പറ്റി വിവരം ലഭിച്ചത്