മുംബൈ മലാഡിൽ രാമനവമി ഘോഷയാത്രയ്ക്ക് നേരെയുണ്ടായ കല്ലേറിൽ 7 പേർക്ക് പരിക്ക്;3 പേരുടെ നില ഗുരുതരം

ഏഴിലധികം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്
മുംബൈ മലാഡിൽ രാമനവമി ഘോഷയാത്രയ്ക്ക് നേരെയുണ്ടായ കല്ലേറിൽ 7 പേർക്ക് പരിക്ക്;3 പേരുടെ നില ഗുരുതരം
Updated on

മുംബൈ: കഴിഞ്ഞ ദിവസമാണ്‌ മുംബൈ മലാഡിൽ രാമനവമി ഘോഷയാത്രയ്ക്ക് നേരെ കല്ലേറുണ്ടായത്. തുടർന്ന് രാത്രി മലാഡിലെ മാൽവാനി മേഖലയിൽ സംഘർഷാവസ്ഥ നിലനിന്നിരുന്നു.

പ്രാദേശിക പ്രവർത്തകനായ താജിന്ദർ തിവാന പറയുന്നതനുസരിച്ച്, വലിയ ഘോഷയാത്ര കടന്നുപോകുമ്പോൾ സവേര കെട്ടിടത്തി നടുത്തുവെച്ചാണ് കല്ലേറ്‌ നടന്നത്‌.

ഏഴിലധികം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.ഇതിൽ 3 പേർക്ക് ഗുരുതരമായി പരിക്കേറ്റു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

രാമഭക്തരെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടതിന് സീനിയർ പിഐ ഭാലേറാവുവിനെ സ്ഥലം മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ ഭാരതീയ യുവമോർച്ചയുടെ പ്രാദേശിക ഘടകം തുടർന്ന് പ്രദേശത്ത് പ്രകടനം നടത്തി.

ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കിയിട്ടുണ്ട്

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com