മുംബൈയിലെ 70 ശതമാനം ഹോട്ടലുകളും അടച്ചിട്ടേക്കും

വിഭവങ്ങള്‍ വെട്ടിക്കുറച്ച് പിടിച്ച് നില്‍ക്കാന്‍ ശ്രമം

70 percent of hotels in Mumbai may be closed today

മുംബൈയിലെ 70 ശതമാനം ഹോട്ടലുകളും ഇന്ന് അടച്ചിട്ടേക്കും

Updated on

മുംബൈ: വാണിജ്യ പാചകവാതകത്തിന്‍റെ വിതരണം നിലച്ചതോടെ നഗരത്തിലെ ഹോട്ടല്‍ മേഖല കടുത്ത പ്രതിസന്ധിയില്‍. 70 ശതമാനം ഹോട്ടലുകളും വ‍്യാഴാഴ്ച വൈകിട്ടോടെ അടച്ചിടേണ്ടി വരുമെന്നാണ് ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കുന്നത്.

മുംബൈയിലെ ചെറുകിട ഹോട്ടലുകളെല്ലാം കഴിഞ്ഞ ദിവസം തന്നെ അടച്ചിരുന്നു. ഹോട്ടലുകള്‍ അടച്ചിട്ടും വേണ്ട നടപടികള്‍ എടുക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തത് മേഖലയിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുന്നുണ്ട്.

ദിവസ വേതനക്കാരായ തൊഴിലാളികള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഭക്ഷണം നല്‍കുന്ന ചെറിയ മെസ്സുകളും ഹോട്ടലുകളും അടച്ചിട്ടതോടെ സാധാരണക്കാരും വഴിയാത്രക്കാരുമാണ് കൂടുതല്‍ ദുരിതത്തിലായത്.

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് മുന്‍ഗണന നല്‍കുന്നുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ തൊഴിലാളികളുടെ നഗരമായ മുംബൈയില്‍ വലിയൊരു വിഭാഗം ജീവനക്കാര്‍ വിശപ്പടക്കാന്‍ ചെറുകിട മെസ്സുകളെയാണ് ആശ്രയിക്കുന്നത്. ഇവയെല്ലാം കഴിഞ്ഞ ദിവസം അടച്ചു.10 ദിവസം സമയം വേണ്ടി വരും വാണിജ്യ പാചകവാതകത്തിന്‍റെ വിതരണത്തിനെന്നാണ് വിതരണക്കാര്‍ വ്യക്തമാക്കുന്നത്.

ഹോട്ടലുകള്‍ പ്രതിസന്ധിയിലായതോടെ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ കുടുംബാംഗങ്ങളും ദുരിതത്തിലായി. കൂടുതല്‍ ദിവസം അടച്ചിടേണ്ടി വന്നാല്‍ എന്തു ചെയ്യുമെന്ന് വ്യക്തതയില്ലെന്നാണ് മിക്ക കടയുടമകളും പറയുന്നത്.

logo
Metro Vaartha
www.metrovaartha.com