മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ചെലവ് പ്രതീക്ഷിച്ചതിലും ഇരട്ടിയോളം

പദ്ധതിച്ചെലവ് കൂടിയതോടെ പുതിയ എസ്റ്റിമേറ്റ്

Cost of Mumbai-Ahmedabad bullet train project nearly double the estimate.

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ചെലവ് പ്രതീക്ഷിച്ചതിലും ഇരട്ടിയോളം

Updated on

മുംബൈ: മുംബൈ -അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ചെലവ് വര്‍ധിച്ചു. പുതുക്കിയ കണക്കനുസരിച്ച് ഇരട്ടിയോളമാണ് ചെലവ് വര്‍ധിച്ചത്. 1.7 ലക്ഷം കോടി രൂപ കണക്കാക്കിയിരുന്ന പദ്ധതിക്ക് പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 2.1 ലക്ഷം കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

മഹാരാഷ്ട്രയില്‍ ഭൂമി ഏറ്റെടുക്കുന്നതില്‍ നേരിട്ട വലിയ തോതിലുള്ള കാലതാമസവും, ജപ്പാനില്‍ നിന്ന് ആവശ്യമായ ട്രെയിന്‍ സെറ്റുകള്‍ സമയബന്ധിതമായി ലഭിക്കാത്തതുമാണ് ചെലവ് ഇത്രയധികം വര്‍ധിക്കാന്‍ പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടം 2027 ഓഗസ്റ്റോടെ പൂര്‍ത്തിയാക്കി പ്രവര്‍ത്തനക്ഷമമാക്കുമെന്നും, മുഴുവന്‍ പദ്ധതിയും 2030-ഓടെ പൂര്‍ത്തീകരിക്കുമെന്നുമാണ് റെയ്ല്‍വേ അധികൃതര്‍ വ്യക്തമാക്കുന്നത്.

നിലവില്‍ ജപ്പാന്‍ ഇന്‍റർ‌നാഷണല്‍ കോർപറേഷൻ ഏജന്‍സിയുടെയും കേന്ദ്ര ബജറ്റ് വിഹിതത്തിന്‍റെയും സഹായത്തോടെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്. മഹാരാഷ്ട്രയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളിലും മെല്ലപ്പോക്ക് തുടരുന്നത് പദ്ധതി വൈകാന്‍ കാരണമായി.

logo
Metro Vaartha
www.metrovaartha.com