മന്ദിരസമിതി താനെ ഗുരു സെന്റര്‍ വാര്‍ഷികാഘോഷം നടത്തി

ഷീജ മാത്യു മുഖ്യപ്രഭാഷണം നടത്തി

The Mandira Samithi organized the Guru Centre anniversary celebrations.

മന്ദിരസമിതി താനെ ഗുരു സെന്റര്‍ വാര്‍ഷികാഘോഷം നടത്തി

Updated on: 

താനെ: ശ്രീനാരായണ മന്ദിരസമിതി താനെ ഗുരു സെന്ററിന്റെ വാര്‍ഷികാഘോഷം നടത്തി. ശശി ശാന്തിയാണ് പൂജാ ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചത്. എസ്എസ്‌സി മുതല്‍ പിജി, എന്‍ജിനീയറിങ് വരെയുള്ള പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയവരെ അനുമോദിക്കുന്ന ചടങ്ങും അരങ്ങേറി.

തുടര്‍ന്ന് വിവിധ കലാപരിപാടികളും നടന്നു. പ്രതിഷ്ഠാ മഹോത്സവത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തില്‍ സമിതി സെക്രട്ടറി ഒ.കെ. പ്രസാദ്, കല്യാണ്‍ സോണല്‍ സെക്രട്ടറി പി.കെ. ആനന്ദന്‍ എന്നിവര്‍ പങ്കെടുത്തു. യൂണിറ്റിന്റെ സ്ത്രീസാന്നിധ്യത്തെ പ്രശംസിച്ച എസ്എന്‍എംഎസ് പ്രസിഡന്റ് എം.ഐ. ദാമോദരന്‍ സമിതിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.

പൊതുസമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് മുംബൈ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഗുരുദര്‍ശനത്തില്‍ ഡിപ്ലോമ നേടിയിട്ടുള്ള ഷീജ മാത്യു പ്രഭാഷണം നടത്തി. മനുഷ്യസ്‌നേഹം, സമത്വം, സാഹോദര്യം എന്നിവ ഊന്നിയുള്ള ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ ഇന്നത്തെ തലമുറയ്ക്കും വരും തലമുറയ്ക്കും വഴികാട്ടിയാണെന്നും, ജാതി-മത ഭേദങ്ങള്‍ക്കതീതമായി സമൂഹത്തില്‍ ഐക്യം വളര്‍ത്താന്‍ ഗുരുദര്‍ശനങ്ങള്‍ക്ക് കഴിയുമെന്നും അവര്‍ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com