മുംബൈയിൽ ദഹി ഹണ്ടി ആഘോഷത്തിനിടെ 77 പേർ വീണ് പരിക്കേറ്റു

പരിക്കേറ്റവരിൽ 25 പേരെ നഗരത്തിലെ വിവിധ സർക്കാർ, സർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിച്ചു
file picture
file picture
Updated on

മുംബൈ: മുംബൈയിൽ ദഹി ഹണ്ടി ആഘോഷത്തിൻ്റെ ഭാഗമായി മനുഷ്യ പിരമിഡുകൾ രൂപീകരിക്കുന്നതിനിടെ വീണ് 77 പേർക്ക് പരിക്ക്. ഒരാൾക്ക് ഗുരുതരം. ശ്രീകൃഷ്ണൻ്റെ ജന്മദിനമായ കൃഷ്ണ ജന്മാഷ്ടമിയുടെ ഭാഗമായി മുംബൈയിലും മഹാരാഷ്ട്രയുടെ മറ്റ് ഭാഗങ്ങളിലും ദഹി ഹണ്ടി ഉത്സവം പരമ്പരാഗത ആവേശത്തോടെയാണ് ആഘോഷിക്കാറുള്ളത്. ആഘോഷങ്ങളുടെ ഭാഗമായി ദഹി ഹണ്ടികൾ(തൈര് നിറച്ച മൺപാത്രങ്ങൾ) തകർക്കാൻ മനുഷ്യ പിരമിഡുകൾ രൂപീകരികും.

ഇതിനിടയിലാണ് മുകളിൽ നിന്നും ചിലർ നിലം പതിച്ചത്. ദഹി ഹണ്ടികൾ തകർക്കുന്നതിൽ വിജയിക്കുന്ന ഗ്രൂപ്പുകൾക്ക് വലിയ തുകയാണ് പലയിടത്തും സമ്മാനമായി നൽകി വരുന്നത്.

പരിക്കേറ്റവരിൽ 25 പേരെ നഗരത്തിലെ വിവിധ സർക്കാർ, സർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 18 പേർ ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തു, മറ്റ് ഏഴ് പേർ ആശുപത്രിയിൽ തുടരുകയാണ്. 52 പേർ സർക്കാർ, മുനിസിപ്പൽ ആശുപത്രികളിലെ ഔട്ട് പേഷ്യന്റ് വിഭാഗങ്ങളിൽ (ഒപിഡി) ചികിത്സയിലാണെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവരെ കെഇഎം ഹോസ്പിറ്റൽ, സയൺ ഹോസ്പിറ്റൽ, രാജവാഡി ഹോസ്പിറ്റൽ, എസ്ടി ജോർജ് ഹോസ്പിറ്റൽ, നായർ ഹോസ്പിറ്റൽ, ബോംബെ ഹോസ്പിറ്റൽ, കൂപ്പർ ഹോസ്പിറ്റൽ തുടങ്ങി വിവിധ ആശുപത്രികളിലേക്ക് കൊണ്ടുപോയതായി ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. അതേസമയം താനെ നഗരത്തിലും 11 പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com