ശരദ് പവാര്‍ ആശുപത്രി വിട്ടു

ആരോഗ്യനില തൃപ്തികരമെന്ന് ഡോക്റ്റര്‍മാര്‍

Sharad Pawar discharged from hospital

ശരദ് പവാര്‍

file
Updated on

മുംബൈ: എന്‍സിപി (എസ്‌പി) അധ്യക്ഷന്‍ ശരദ് പവാര്‍ വ്യാഴാഴ്ച ആശുപത്രി വിട്ടു. കഴിഞ്ഞ 19ന് ആണ് ശരദ് പവാര്‍ വീണ്ടും ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സ തേടിയത്. തുടര്‍ചികിത്സയ്ക്കും സാധാരണ പരിശോധനകള്‍ക്കും വേണ്ടിയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്റ്റര്‍മാര്‍ പറഞ്ഞു. അജിത് പവാറിന്‍റെ മരണത്തെ തുടര്‍ന്ന് ബാരാമതിയില്‍ നടത്തിയ ഉപതെരഞ്ഞെടുപ്പില്‍ ശരദ് പവാറിന് വോട്ട് ചെയ്യാൻ സാധിച്ചിരുന്നില്ല.

logo
Metro Vaartha
www.metrovaartha.com