

മുംബൈ രാജ്യാന്തര വിമാനത്താവളം
File
മുംബൈ: ഗൗതം അദാനിയുടെ ഗ്രൂപ്പ് നടത്തുന്ന മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ സര്‍ക്കാര്‍ ആരോഗ്യ സുരക്ഷാ ഭീഷണിയായി കണക്കാക്കുന്ന നിക്കോട്ടിന്‍ പൗച്ചുകള്‍ നിയമവിരുദ്ധമായി വില്പന നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി. രാജ്യത്ത് വില്‍ക്കാന്‍ അനുമതിയില്ലാത്ത ലഹരിവസ്തുവാണ് ഡ്യൂട്ടി ഫ്രീഷോപ്പ് വഴി വിറ്റത്.
എന്നാല്‍ ഈ നിയമലംഘന വാര്‍ത്തകളെ നിഷേധിച്ച അദാനി ഗ്രൂപ്പ്, വിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ക്ക് രാജ്യത്തെ ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് നിയമങ്ങള്‍ ബാധകമല്ലെന്ന് പറഞ്ഞ് കോടതിയെ സമീപിച്ചിരിക്കുകയാണ്. കേസ് പരിഗണിക്കുന്നത് വരെ താല്‍ക്കാലികമായി നടപടി എടുക്കരുതെന്ന് കോടതി ആവശ്യപ്പെട്ടു. രാജ്യത്തെ നിയമങ്ങള്‍ കാറ്റില്‍ പറത്തുന്ന നടപടി ഉണ്ടായിട്ടും വേണ്ട വിധത്തില്‍ ഇടപെടാന്‍ സര്‍ക്കാരും തയാറായിട്ടില്ല