കെ.ഒ. സേവ്യറിനെ അനുസ്മരിച്ച് മുംബൈ

മലയാളം മിഷന്‍റെ വളര്‍ച്ചയില്‍ പങ്കുവഹിച്ചയാള്‍

The city commemorates K.O. Xavier, who played a role in the growth of the Malayalam Mission.

കെ.ഒ സേവ്യറിനെ അനുസ്മരിച്ച് നഗരം

Updated on

മുംബൈ:മലയാള ഭാഷാ പ്രചാരണ സംഘത്തിന്റെ സജീവ പ്രവര്‍ത്തകനും മുഖപത്രം കേരളം വളരുന്നുവിന്റെ സര്‍ക്കുലേഷന്‍ മാനേജരുമായിരുന്ന കെ.ഒ.സേവ്യറിന്റെ അകാല നിര്യാണത്തില്‍ മലയാളഭാഷാ പ്രചാരണ സംഘം, പശ്ചിമ മേഖല അനുശോചിച്ചു. മലയാള ഭാഷാ പ്രചാരണ സംഘത്തിന്റെ സ്ഥാപകാംഗമായിരുന്ന സേവ്യര്‍ ജൂണ്‍ 21 നാണ് ശസ്ത്രക്രിയയെ തുടര്‍ന്നുള്ള ചികിത്സയില്‍ മരണമടഞ്ഞത്.

മലയാള ഭാഷാ പ്രചാരണ സംഘത്തിന്റെയും മലയാളം മിഷന്റെയും വളര്‍ച്ചയില്‍ സ്തുത്യര്‍ഹമായ പങ്ക് വഹിച്ച വ്യക്തിയായിരുന്നു സേവ്യറെന്നും അദ്ദേഹത്തിന്റെ വിയോഗം മലയാളി സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടമാണെന്നും ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചവര്‍ പറഞ്ഞു.

ചന്ദ്രകല സേവ്യര്‍, രഞ്ജന സിങ്ങ്, രാമചന്ദ്രന്‍ മഞ്ചറമ്പത്ത് (സെക്രട്ടറി, മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍), റീന സന്തോഷ് (പ്രസിഡന്റ്, മലയാള ഭാഷാ പ്രചാരണ സംഘം), രാജന്‍ നായര്‍ (ജനറല്‍ സെക്രട്ടറി, മലയാള ഭാഷാ പ്രചാരണ സംഘം), ഗീത ബാലകൃഷ്ണന്‍ (പ്രസിഡന്റ്, മലയാള ഭാഷാ പ്രചാരണ സംഘം, പശ്ചിമ മേഖല) സി.എന്‍. ബാലകൃഷ്ണന്‍ (വിദഗ്ധസമിതി കണ്‍വീനര്‍, മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍), കെ കെ.പ്രകാശന്‍ (മലയാള ഭാഷാ പ്രചാരണ സംഘം കേന്ദ്ര പ്രവര്‍ത്തക സമിതി അംഗം), ഗിരിജാവല്ലഭന്‍ (പത്രാധിപര്‍, കേരളം വളരുന്നു), നളിനി പിള്ളൈ (ജോയിന്റ് സെക്രട്ടറി, ബോറിവലി മലയാളി സമാജം) തുടങ്ങിയവര്‍ പ്രസംഗിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com