വന്ദേഭാരത് അല്ല ബുള്ളറ്റ് ട്രെയിന്‍ തന്നെ ഓടും: ഉറപ്പ് നല്‍കി റെയില്‍വേ

ജപ്പാന്‍ സര്‍ക്കാരിന്‍റെ സാങ്കേതിക, സാമ്പത്തിക സഹായത്തോെടയാണ് ബുളളറ്റ് ട്രെയിന്‍ പദ്ധതി നടപ്പാക്കുന്നത്
Bullet train will run, not Vande Bharat: Railways assures

ബുള്ളറ്റ് ട്രെയിന്‍

Updated on

മുംബൈ: മുംബൈ-അഹമ്മദാബാദ് റൂട്ടില്‍ ജപ്പാന്‍റെ ബുള്ളറ്റ് ട്രെയിന്‍ തന്നെ ഓടുമെന്നും വന്ദേഭാരത് പകരമാവില്ലെന്നും കേന്ദ്ര റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍പദ്ധതിയില്‍ ജപ്പാന്‍റെ അതിവേഗ ട്രെയിനുകള്‍ ഓടില്ലെന്ന റിപ്പോര്‍ട്ടുകള്‍ വസ്തുതാ വിരുദ്ധമാണെന്നും വ്യാജമാണെന്നും അധികൃതര്‍ പറഞ്ഞു.

ബുളളറ്റ് ട്രെയിന്‍ പാതയുടെ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. അടുത്ത വര്‍ഷം ഗുജറാത്തില്‍ 48 കിലോമീറ്റര്‍ ഭാഗത്ത് ബുള്ളറ്റ് ട്രെയിനിന്‍റെ പരീക്ഷണയോട്ടം നടത്താനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു.

ജപ്പാന്‍ സര്‍ക്കാരിന്‍റെ സാങ്കേതിക, സാമ്പത്തിക സഹായത്തോെടയാണ് ബുളളറ്റ് ട്രെയിന്‍ പദ്ധതി നടപ്പാക്കുന്നത് 508 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പാത. പദ്ധതിയുടെ ആകെ ചെലവ് 1.8 ലക്ഷം കോടി രൂപയാണ്. മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്കു ലിമിറ്റഡ് സ്റ്റോപ് ബുള്ളറ്റ് ട്രെയിനുകളുണ്ടാകും.

അതില്‍ 2 മണിക്കൂര്‍ യാത്ര ചെയ്താല്‍ മതി. മറ്റു ബുള്ളറ്റ് ട്രെയിനുകള്‍ 2.45 മണിക്കൂറിലെത്തും. ഇതുവരെ 67,000 കോടി രൂപ പദ്ധതിക്കായി ചെലവിട്ടിട്ടുണ്ട്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ പുതിയ സാമ്പത്തിക ഇടനാഴി സൃഷ്ടിക്കുന്നതില്‍ പാത വലിയ പങ്കുവഹിക്കും. മുംബൈയും ഗുജറാത്തിലെ അഹമ്മദാബാദും ഒറ്റ നഗരത്തിനു തുല്യമായി മാറും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com