Safety inspection of the final phase of the underground metro conducted

ഭൂഗര്‍ഭ മെട്രോ

ഭൂഗര്‍ഭ മെട്രൊ: അന്തിമ സുരക്ഷാ പരിശോധന നടത്തി

ഈ മാസം അവസാനത്തോടെ പാത തുറക്കും
Published on

മുംബൈ: മുംബൈയിലെ ഭൂഗര്‍ഭ മെട്രൊ പൂര്‍ണ സജ്ജമാകുന്നു. വര്‍ളിക്കും കഫ്പരേഡിനുമിടയിലുള്ള പാതയുടെ അവസാനഘട്ട പരിശോധന മെട്രൊ റെയില്‍വേ സുരക്ഷാ കമ്മിഷണര്‍ പൂർത്തിയാക്കി.

ഭൂഗര്‍ഭ മെട്രോയുടെ ശേഷിക്കുന്ന 10.99 കിലോമീറ്റര്‍ പാതയാണ് ഗതാഗതത്തിനായി തുറക്കുന്നത്. ഈ മാസം അവസാനത്തോടെ സര്‍വീസ് ആരംഭിക്കാനാണ് മെട്രോ അധികൃതര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. നഗരഗതാഗതത്തില്‍ നിര്‍ണായകമാകുന്ന പാതയാണിത്.

നിലവില്‍, ഭൂഗര്‍ഭ മെട്രോയില്‍ ആരേയ്ക്കും വര്‍ളിയിലെ ആചാര്യ ആത്രെ ചൗക്കിനും ഇടയിലുള്ള 22.46 കിലോമീറ്ററില്‍ സര്‍വീസുണ്ട്. അവസാനഘട്ടത്തില്‍ 11 സ്റ്റേഷനുകളാണുള്ളത്.

ആരേ കോളനി മുതല്‍ കഫ് പരേഡ് വരെ 33.5 കിലോമീറ്റര്‍ വരുന്നതാണ് മെട്രോ 3 പാത. പാത പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുന്നതോടെ 260 സര്‍വീസുകളാണ് പ്രതിദിനം ലക്ഷ്യം വയക്കുന്നത്. 38000 കോടി രൂപയാണ് മെട്രോ മൂന്നിന്‍റെ ആകെ ചെലവ്.

logo
Metro Vaartha
www.metrovaartha.com