റസൂല്‍ പൂക്കുട്ടിക്ക് വാഗ്‌ദേവതാ പുരസ്‌കാരം

ഡോ. ജബ്ബാര്‍ പട്ടേല്‍ പുരസ്‌കാരം കൈ മാറും
Rasul Pookutty receives Vagdevatha Award.

റസൂല്‍ പൂക്കുട്ടി

Updated on

പുനെ: 2025-ലെ വാഗ്‌ദേവതാ പുരസ്‌കാരം സൗണ്ട് ഡിസൈനറും ഓസ്‌കര്‍ അവാർഡ് ജേതാവുമായ റസൂല്‍ പൂക്കുട്ടിക്ക് നല്‍കും. ഭാരതത്തിനും ആഗോള മലയാളി സമൂഹത്തിനും വലിയ അഭിമാനമാണ് റസൂല്‍ പൂക്കുട്ടിയെന്ന് പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ട് മാനേജിങ് എഡിറ്റര്‍ ഹര്‍ഷ് നായര്‍ പറഞ്ഞു.

20,000 രൂപയും വാഗ്‌ദേവത ശില്പഫലകവുമാണ് അവാര്‍ഡ്. പ്രമുഖ നാടക-ചലച്ചിത്ര സംവിധായകന്‍ ഡോ. ജബ്ബാര്‍ പട്ടേല്‍ നവംബറില്‍ നടക്കുന്ന മലയാളം-മറാഠി നാടക മത്സരത്തിന്റെ സമാപനസമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കും.

logo
Metro Vaartha
www.metrovaartha.com