കേരളീയ സമാജം ഡോംബിവിലി മഹാപ്രവാസി സംഗമം നടത്തി

രാജേഷ് മാധവന്‍ സംഗമം ഉദ്ഘാടനം ചെയ്തു

Keraliya Samajam Dombivli organized a 'Mahapravasi Sangamam'

കേരളീയ സമാജം ഡോംബിവിലി മഹാപ്രവാസി സംഗമം നടത്തി

Updated on

ഡോംബിവിലി: പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിയാനും വിവിധ ക്ഷേമപദ്ധതികളെക്കുറിച്ച് വിവരങ്ങള്‍ നല്‍കാനും കേരള സര്‍ക്കാരിന്റെ പ്രവാസികാര്യ വകുപ്പായ നോര്‍ക്ക റൂട്ട്‌സിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ ഡോംബിവിലി കേരളീയ സമാജത്തിലെത്തി. കേരളീയ സമാജം ഡോംബിവിലിയുടെ സാമൂഹ്യക്ഷേമ സഹായ സമിതിയുടെ നേതൃത്വത്തിലാണ് മഹാപ്രവാസി സംഗമം സംഘടിപ്പിച്ചത്.

നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ രാജേഷ് മാധവന്‍ സംഗമം ഉദ്ഘാടനം ചെയ്തു. ജനറല്‍ മാനേജര്‍ പ്രകാശ് പി. ജോസഫ്, നോഡല്‍ ഓഫീസര്‍ അരുണ്‍ ആര്‍. ബി., അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ അഖില്‍ കൃഷ്ണന്‍, അക്ഷയ ഇന്‍ഷുറന്‍സ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സന്തോഷ് കെ. എം. എന്നിവര്‍ നേതൃത്വം നല്‍കി.

പ്രവാസി ഐ.ഡി. കാര്‍ഡിന് നിലവിലുള്ള 70 വയസ്സ് പ്രായപരിധി മൂലം പദ്ധതിയില്‍ നിന്ന് പുറത്തായ സൂപ്പര്‍ സീനിയര്‍ പ്രവാസികളുടെ പ്രശ്‌നം സംഗമത്തില്‍ പ്രധാന ചര്‍ച്ചയായി. പ്രായപരിധി ഒഴിവാക്കി 70 വയസ്സിന് മുകളിലുള്ള പ്രവാസികള്‍ക്കും പ്രവാസി ഐ.ഡി. കാര്‍ഡ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരളീയ സമാജം ഭരണസമിതി നിവേദനം സമര്‍പ്പിച്ചു.

പ്രവാസികളുടെ പ്രശ്‌നങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിക്കൊണ്ട് സമാജം പ്രസിഡന്റ് ഇ. പി. വാസു, ചെയര്‍മാന്‍ വര്‍ഗീസ് ഡാനിയേല്‍, ജനറല്‍ സെക്രട്ടറി രാജശേഖരന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

logo
Metro Vaartha
www.metrovaartha.com