പഴയക്കാല സാമൂഹ്യ പ്രവർത്തകൻ ശ്രീമാൻ്റെ ഏഴാം ചരമ വാർഷികം ആചരിച്ചു

യോഗത്തിൽ ചെമ്പൂർ മലയാളി സമാജം പ്രസിഡണ്ട് കെ.വി പ്രഭാകരൻ അധ്യക്ഷനായി രൂന്നു. കെ.ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു
പഴയക്കാല സാമൂഹ്യ പ്രവർത്തകൻ ശ്രീമാൻ്റെ ഏഴാം ചരമ വാർഷികം ആചരിച്ചു
Updated on

മുംബൈ: മുംബൈയിലെ പഴയക്കാല സാമൂഹ്യ പ്രവർത്തകൻ, സംഘടനനേതാവ് പത്രപ്രവർത്തകൻ, സാഹിത്യക്കാരൻ എന്നീ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീമാൻ എന്നറിയപ്പെടുന്ന കെ.എസ് മേനോൻ്റെ ഏഴാം ചരമദിന അനുസ്മരണയോഗം 18.04.2023 ന് 6 ന് ചെമ്പൂർ മാക്സിം ഹോട്ടലിൽ വെച്ച് നടന്നു.

ശ്രീമാൻ്റെ ജീവിതത്തിലെ വിവിധ തലങ്ങളിലുള്ള പ്രവർത്തനങ്ങളെകുറിച്ച് ബൈക്കുള്ള ലാൽബാഗ്ഗ് മലയാളി സമാജം ജനറൽ സെക്രട്ടറി പി രാധകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. യോഗത്തിൽ ചെമ്പൂർ മലയാളി സമാജം പ്രസിഡണ്ട് കെ.വി പ്രഭാകരൻ അധ്യക്ഷനായി രൂന്നു. കെ.ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു.

ശ്രീമാൻ അനുസ്മരണ യോഗത്തിൽ പ്രകാശ് കാട്ടാക്കട, ( യുവധാര മുംബൈ), പി പി അശോകൻ (ഫെയ്മ മഹാരാഷ്ട്ര), വേണു രാഘവൻ ( ടി എം എസ്.എസ് ), ശിവപ്രസാദ് കെ നായർ (ഫെയ്മ മുംബൈ സോണൽ), രാജൻ വാഴപ്പിള്ളി (PACC) സി എച് ഗോപാൽ (ചെമ്പൂർ മലയാളി സമാജം), വേണുഗോപാൽ എൻ (ചെമ്പൂർ മലയാളി സമാജം ), എം. ബാലൻ (കലാഞ്ജലി തീയ്യറ്റേഴ്സ് ചെമ്പൂർ ) എന്നിവർ സംസാരിച്ചു.

ശ്രീമാൻ്റെ സ്മരണ നിലനിർത്തേണ്ടത് മുംബൈ മലയാളി കൾക്കും കാലഘട്ടത്തി നും ആവശ്യമാണെന്ന് യോഗത്തിൽ ചർച്ച ചെയ്യപ്പെട്ടു. അതേസമയം ശ്രീമാൻ്റെ പേരിൽ കലാ-സാഹിത്യ- സാമൂഹ്യ - സാംസ്കാരിക- സംഘടന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ശ്രീമാൻ മെമ്മോറിയൽ ഫൗണ്ടേഷൻ എന്ന സംഘടന രൂപീകരിച്ചു. ഫൗണ്ടേഷൻ ചെയർമാനായി പി.രാധാകൃഷ്ണൻ , വൈസ് ചെയർമാനായി കെ. ഉണ്ണികൃഷ്ണൻ , സെക്രട്ടറിയായി പി പി അശോകൻ , ജോയിന്റ് സെക്രട്ടറിയായി കെ.വി പ്രഭാകരൻ , ഖജാൻജിയായി ശിവപ്രസാദ് കെ. നായർ , കമ്മറ്റി അംഗങ്ങളായി കെ.കെ പ്രദീപ് , രാജൻ വാഴപ്പിള്ളി എന്നിവരെ തെരഞ്ഞെടുത്തു.യോഗത്തിന് നന്ദി ശിവപ്രസാദ് കെ നായർ ആശംസിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com