ട്രാക്ടര്‍ കിണറ്റിലേക്ക് മറിഞ്ഞ് 8 മരണം

മരിച്ചവരില്‍ ഭൂരിഭാഗവും സ്ത്രീകള്‍

Eight dead after tractor falls into well

ട്രാക്ടര്‍ കിണറ്റിലേക്ക് മറിഞ്ഞ് എട്ടു മരണം

Updated on

മുംബൈ: കര്‍ഷകരെയും കൊണ്ട് രാവിലെ കൃഷി സ്ഥലത്തേക്ക് പോയ ട്രാക്ടര്‍ കിണറ്റിലേക്ക് മറിഞ്ഞ് 8 പേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ നാന്ദേഡില്‍ വെള്ളിയാഴ്ച രാവിലെ 7.30ന് ആയിരുന്നു അപകടം. റോഡില്‍ നിന്ന് തെന്നി കിണറ്റിലേക്ക് മറിയുകയായിരുന്നു. മരിച്ചവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്.

കൃഷി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന കിണറ്റില്‍ നിറയെ വെള്ളം ഉണ്ടായിരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. സംഭവസ്ഥലത്ത് വച്ച് 7 പേര്‍ മരിച്ചു. ഒരാള്‍ ആശുപത്രിയില്‍ എത്തിച്ചതിന് ശേഷമാണ് മരിച്ചത്. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com