അധ്യാപകരുടെയും പ്രിന്‍സിപ്പലിന്‍റെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച 2 വിദ്യാര്‍ഥികള്‍ പിടിയില്‍

പുനെയിലാണ് സംഭവം
Two students arrested for circulating morphed images of teachers and the principal.

അധ്യാപകരുടെയും പ്രിന്‍സിപ്പലിന്റെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച 2 വിദ്യാര്‍ഥികള്‍ പിടിയില്‍

Updated on: 

പൂനെ: പൂനെയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജൻസ് (എഐ) സാങ്കേതികവിദ്യ ഉപയോഗിച്ച് 12 അധ്യാപകരുടെയും സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഓണ്‍ലൈനില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ട് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു.

ക്ലാസില്‍ വെച്ച് വഴക്കുപറഞ്ഞതിലുള്ള വിരോധം മൂലമാണ് ഇത്തരത്തില്‍ ചിത്രങ്ങള്‍ നിര്‍മ്മിച്ചതെന്ന് വിദ്യാര്‍ഥികള്‍ ചോദ്യം ചെയ്യലില്‍ പൊലീസിനോട് സമ്മതിച്ചു. സീനിയര്‍ ഇന്‍സ്‌പെക്റ്റർ സ്വപ്നാലി ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സംഘം വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ് നല്‍കി.

സമൂഹ മാധ്യമങ്ങളുടെ അമിത ഉപയോഗം വരുത്തിവെക്കുന്ന വിപത്തുകളെക്കുറിച്ച് ഉദ്യോഗസ്ഥര്‍ കുട്ടികള്‍ക്ക് വിശദീകരിച്ചു നല്‍കുകയും ചെയ്തു.

logo
Metro Vaartha
www.metrovaartha.com