വസായ് സനാതന ധര്‍മ്മ സഭയുടെ മുത്തപ്പന്‍ വെള്ളാട്ട മഹോത്സവം 17ന്

വസായ് വെസ്റ്റ് വിശ്വകര്‍മ്മ ഹാളില്‍

Vasai Sanatana Dharma Sabha’s Muthappan Vellattam Festival

വസായ് സനാതന ധര്‍മ്മ സഭയുടെ മുത്തപ്പന്‍ വെള്ളാട്ട മഹോത്സവം

Updated on: 

വസായ്: വസായ് സനാതന ധര്‍മ്മ സഭയുടെ ആഭിമുഖ്യത്തില്‍ വര്‍ഷംതോറും സംഘടിപ്പിച്ചുവരുന്ന മുത്തപ്പന്‍ വെള്ളാട്ട മഹോത്സവം ഈ വിപുലമായ പരിപാടികളോടെ ഒക്റ്റോബർ 17ന് വസായിയില്‍ നടക്കും. മഹോത്സവത്തിന്റെ പോസ്റ്റര്‍ ലക്ഷ്മി ധാം ഗോശാല ആശ്രമം മഠാധിപതി മഹന്ത് സദാനന്ദ ബെന്‍ മഹാരാജ് പ്രകാശനം ചെയ്തു. വസായ് ശബരിഗിരി അയ്യപ്പ ക്ഷേത്രം മുന്‍ മേല്‍ശാന്തി നാരായണന്‍ നമ്പൂതിരി, വേണു ജി. പിള്ള, ശ്രീശങ്കര്‍, ഹരി എസ്. നായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

വസായ് വെസ്റ്റിലെ വിശ്വകര്‍മ്മ ഹാളില്‍ 17ന് രാവിലെ ആറിന് ബ്രഹ്‌മശ്രീ നാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള ഗണപതി ഹോമത്തോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമാകുന്നത്. തുടര്‍ന്ന് രാവിലെ 10.30ന് മലയിറക്കല്‍ കര്‍മ്മവും തായമ്പകയും നടക്കും.

ഉച്ചയ്ക്ക് ഒന്നിന് പ്രസാദ ഊട്ടിന് ശേഷം മുത്തപ്പന്‍ വെള്ളാട്ടവും ദര്‍ശനവും ഉണ്ടായിരിക്കുമെന്ന് സനാതന ധര്‍മ്മ സഭ അധ്യക്ഷന്‍ ഉത്തം കുമാര്‍ അറിയിച്ചു. വിവരങ്ങൾക്ക്: 9323528197

logo
Metro Vaartha
www.metrovaartha.com