രാഹുല്‍ ഗാന്ധിയെ സംസാരിക്കാന്‍ അനുവദിക്കാത്തത് പ്രതിഷേധാര്‍ഹം: ശരദ് പവാര്‍

ആശങ്കാജനകമായ സാഹചര്യമെന്നും പവാര്‍
Sharad Pawar says he didn't think NCP would splitattacks

ശരദ് പവാര്‍

file
Updated on

മുംബൈ: പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധിയെ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുവദിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് എന്‍.സി.പി (എസ്.പി) വിഭാഗം അധ്യക്ഷന്‍ ശരദ് പവാര്‍. കരസേന മുന്‍ മേധാവി എം.എം. നരവണെയുടെ ഓര്‍മ്മക്കുറിപ്പ് ഉദ്ധരിക്കാന്‍ രാഹുലിനെ ലോക്സഭയില്‍ അനുവദിക്കേണ്ടതായിരുന്നുവെന്നും ബാരാമതിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ശരദ് പവാര്‍ പറഞ്ഞു.

കരസേനാമേധാവി പുസ്തകത്തില്‍ എഴുതിയത് പറയാന്‍ ശ്രമിച്ചത് തടഞ്ഞത് ആശങ്കാജനകമായ സാഹചര്യങ്ങളുണ്ടെന്ന് കാണിക്കുന്നു. ഈ വിഷയത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചനടന്നിരുന്നെങ്കില്‍ ജനങ്ങള്‍ക്ക് വ്യക്തമായ ചിത്രം ലഭിക്കുമായിരുന്നു.

ചരിത്രത്തില്‍ ആദ്യമായാണ് രാഷ്ട്രപതിയുടെ അഭിസംബോധനയിലെ നന്ദിപ്രമേയത്തില്‍ പ്രതിപക്ഷനേതാവിനെ സംസാരിക്കാന്‍ അനുവദിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com