

സൗജന്യ നേത്രപരിശോധനാ ക്യാംപ് നടത്തി
മുംബൈ: താനെ വൃന്ദാവന്‍ കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ ശ്രീധരീയം ആയുര്‍വേദ നേത്ര ചികിത്സാലയത്തിന്‍റെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി.
വൃന്ദാവന്‍ സൊസൈറ്റിയിലെയും അടുത്ത പ്രദേശങ്ങളിലെയും നിവാസികളായ നൂറോളം പേര്‍ പങ്കെടുത്തു.
അസോസിയേഷന്‍ ഭാരവാഹികളായ സുധാകരന്‍, രമേശന്‍, രാമചന്ദ്രന്‍, മോഹന്‍ മേനോന്‍, പ്രസാദ്, രവികുമാര്‍ എന്നിവരും കമ്മിറ്റി അംഗങ്ങളായ ബാലകൃഷ്ണന്‍, ഉണ്ണികൃഷ്ണന്‍, നാരായണന്‍ കുട്ടി നമ്പ്യാര്‍, ജിനചന്ദ്രന്‍, അജിത്കുമാര്‍ ഭരതന്‍മേനോന്‍, പ്രഭാകരന്‍, മോഹന്‍ദാസ്,ദാമോദരന്‍ എന്നിവരും ക്യാമ്പിന് നേതൃത്വം നല്‍കി