ബോംബെ യോഗക്ഷേമ സഭയുടെ ഓണാഘോഷം 27ന്

വിവിധ മത്സരങ്ങളും നടത്തും

Bombay Yogakshema Sabha's Onam celebrations on the 27th.

ബോംബെ യോഗക്ഷേമ സഭയുടെ ഓണാഘോഷം 27ന്

Updated on

മുംബൈ: ബോംബെ യോഗക്ഷേമസഭയുടെ ഓണാഘോഷം സെപ്റ്റംബര്‍ 27-ന് നടക്കും. വാശി ശ്രീ ബാലാജി മന്ദിര്‍ ബാങ്ക്വറ്റ് ഹാളിലാണ് ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 9.30-ന് പുതിയ തലമുറയിലെ കുട്ടികളുടെ സാന്നിധ്യത്തില്‍ ഭദ്രദീപം കൊളുത്തി ചടങ്ങുകള്‍ക്ക് തുടക്കമാകും.

സഭാ അംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും പരമ്പരാഗത ഓണക്കളികളും ആഘോഷത്തിന് മാറ്റുകൂട്ടും. അംഗങ്ങള്‍ ചേര്‍ന്ന് ഒരുക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കും.വിവിധ മത്സരങ്ങളും നടത്തും

logo
Metro Vaartha
www.metrovaartha.com