മുംബൈയില്‍ ബിജെപിക്ക് പുതിയ ആസ്ഥാനമന്ദിരം വരുന്നു

ശിലാസ്ഥാപനം നടത്തി അമിത് ഷാ

BJP to get new headquarters in Mumbai

ശിലാസ്ഥാപനം നടത്തി അമിത് ഷാ

Updated on

മുംബൈ: മുംബൈയില്‍ ബിജെപിക്ക് പുതിയ ആസ്ഥാന മന്ദിരം നിര്‍മിക്കുന്നതിന്‍റെ ഭാഗമായുള്ള ശിലാസ്ഥാപനം കേന്ദ്രമന്ത്രി അമിത് ഷാ നടത്തി. ചര്‍ച്ച് ഗേറ്റ് സ്റ്റേഷന് സമീപമാണ് ആസ്ഥാന മന്ദിരം നിര്‍മിക്കുന്നത്. ഊന്നുവടികളില്ലാതെ ബിജെപിക്ക് മുംബൈയില്‍ ശക്തി തെളിയിക്കാനാകുമമെന്ന് ശിലാസ്ഥാപനം നടത്തിക്കൊണ്ട് അമിത് ഷാ പറഞ്ഞു.

കുടുംബരാഷ്ട്രീയം അവസാനിച്ചന്നെും രാജ്യം മികച്ച രീതിയില്‍ മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രവീന്ദ്ര ചവാന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

അതിനിടെ പാര്‍പ്പിടആവശ്യങ്ങള്‍ക്ക് വേണ്ടി മാറ്റി വച്ച പ്ലോട്ടിലാണ് പാര്‍ട്ടി ഓഫിസ് നിര്‍മിക്കുന്നതെന്ന ആരോപണവുമായി ശിവസേന (യുബിടി) രംഗത്തെത്തി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com