

സാംഗ്ലി മലയാളി സമാജം വാര്‍ഷിക പൊതുയോഗവും ഓണാഘോഷവും
സാംഗ്ലി: സാംഗ്ലിയിലെയും പരിസര പ്രദേശങ്ങളിലെയും മലയാളി കൂട്ടായ്മയായ കേരള സമാജം സാംഗ്ലിയുടെ 25-ാം വാര്‍ഷിക പൊതുയോഗവും ഓണാഘോഷവും നടത്തി. സമാജം പ്രസിഡന്റ് അര്‍ഷദ് കെ.പിയുടെ അധ്യക്ഷതയിലായിരുന്നു പരിപാടികള്‍ സംഘടിപ്പിച്ചത്.
സമാജം സെക്രട്ടറി വി.എ. ഷൈജു വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് സമാജം കലാകാരികള്‍ അവതരിപ്പിച്ച നൃത്ത നൃത്യങ്ങളും, അംഗങ്ങള്‍ തന്നെ തയ്യാറാക്കിയ ഓണസദ്യയും, വടംവലിയും പൂക്കളവും ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി. സമാജത്തിന്റെ മുന്‍ പ്രസിഡന്റുമാരായ സുരേഷ് കുമാര്‍ ടി.ജി. മധുകുമാര്‍ നായര്‍, പ്രസാദ് നായര്‍, ഫാ. ബ്ലെസന്‍ സമാജം ട്രഷറര്‍ സിമ്മി ദിലീപ് എന്നിവര്‍ സംസാരിച്ചു.