
ഓണാഘോഷം
മുംബൈ:അന്ധേരി മലയാളി സമാജത്തിന്റെ ഓണവും രജതജൂബിലി ആഘോഷങ്ങളും സെപ്റ്റംബര്‍14 ന് നടത്തപ്പെടുന്നു. രാവിലെ 10.00 മുതല്‍ അന്ധേരി ഈസ്റ്റിലെ മഹാകാളി കേവ്‌സ് റോഡിലെ കനോസ്സ ഓഡിറ്റോറിയത്തിലാണ് ആഘോഷ ചടങ്ങുകള്‍.
ചടങ്ങില്‍ മുന്‍ ചീഫ് സെക്രട്ടറിയും, മലയാളം സര്‍വ്വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലറും പ്രശസ്ത കവിയും ഗാനരചയിതാവും വാഗ്മിയുമായ കെ. ജയകുമാര്‍ ഐഎഎസ് മുഖ്യാതിഥി ആയിരിക്കും.
നര്‍ത്തകിയും അദ്ധ്യാപികയും നൃത്തസംവിധായകയുമായ അമൃത നമ്പ്യാര്‍ ചിട്ടപ്പെടുത്തിയ നൃത്തനിത്യങ്ങളും ആഘോഷങ്ങളുടെ പ്രത്യകതയാണ്.
അതോടൊപ്പം കലാ സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യമായ കൊളത്തൂര്‍ വിനയന്റെ നേതൃത്വത്തിലുള്ള തുടിപ്പ് ഫോക്ക് ബാന്‍ഡ് അവതരിപ്പിക്കുന്ന നാടന്‍പാട്ടുകളും അരങ്ങേറും.
സാംസ്‌കാരിക പരിപാടികള്‍ക്ക് ശേഷം ഓണസദ്യ. പ്രവേശന പാസ് കരസ്ഥമാക്കുവാന്‍ സമാജം ഭാരവാഹികളുമായി ബന്ധപ്പെടുക 9820063617/9892123437